Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Win Canada

ജോ​നാ​ഥ​ന്‍ ഡേ​വി​ഡി​ന്‍റെ ഹാ​ട്രി​ക്കി​ല്‍ കാ​ന​ഡ​യ്ക്ക് വ​മ്പ​ന്‍ ജ​യം

വാ​ന്‍​കൂ​വ​ര്‍: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ കാ​ന​ഡ​യ്ക്ക് വ​മ്പ​ന്‍ ജ​യം. ഗ്രൂ​പ്പ് ബി​യി​ല്‍ കാ​ന​ഡ 6-0ന് ​ഖ​ത്ത​റി​നെ നി​ലം​പ​രി​ശാ​ക്കി.

ജോ​നാ​ഥ​ന്‍ ഡേ​വി​ഡി​ന്‍റെ ഹാ​ട്രി​ക്കാ​ണ് കാ​ന​ഡ​യ്ക്ക് ക​രു​ത്താ​യ​ത്. 29, 45+3, 90+2 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ജോ​നാ​ഥ​ന്‍ ഡേ​വി​ഡി​ന്‍റെ ഗോ​ളു​ക​ള്‍.

ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ കാ​ന​ഡ​യു​ടെ ക​ന്നി ഹാ​ട്രി​ക്ക്. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ കാ​ന​ഡ​യു​ടെ ക​ന്നി​ജ​യം. യൂ​റോ​പ്പ്, ലാ​റ്റി​ന​മേ​രി​ക്ക ഭൂ​ഖ​ണ്ഡ​ങ്ങ​ള്‍​ക്കു പു​റ​ത്തു​നി​ന്നൊ​രു ടീം ​ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ അ​ഞ്ചി​ല്‍ അ​ധി​കം ഗോ​ള്‍ നേ​ടു​ന്ന​ത് ഇ​താ​ദ്യം.

ഗോ​ളാ​റാ​ട്ട്

16-ാം മി​നി​റ്റി​ല്‍ സൈ​ല്‍ ലാ​റി​ന്‍റെ ഗോ​ളി​ല്‍ കാ​ന​ഡ ലീ​ഡ് സ്വ​ന്ത​മാ​ക്കി. 33-ാം മി​നി​റ്റി​ല്‍ ര​ണ്ടാം മ​ഞ്ഞ​ക്കാ​ര്‍​ഡി​ലൂ​ടെ ഹൊ​മാം അ​ഹ​മ്മ​ദ് പു​റ​ത്തേ​ക്ക് ന​ട​ന്നു. അ​തോ​ടെ ഖ​ത്ത​റി​ന്‍റെ അം​ഗ​ബ​ലം പ​ത്തി​ലേ​ക്കു ചു​രു​ങ്ങി. ആ​ദ്യ പ​കു​തി​ക്കു പി​രി​യും മു​മ്പ് ജോ​നാ​ഥ​ന്‍ ഡേ​വി​ഡ് ഇ​ര​ട്ട​ഗോ​ളി​ലൂ​ടെ ടീ​മി​ന്‍റെ ലീ​ഡ് 3-0 ആ​ക്കി ഉ​യ​ര്‍​ത്തി.

53-ാം മി​നി​റ്റി​ല്‍ 2026 ലോ​ക​ക​പ്പി​ലെ ദ​യ​നീ​യ കാ​ഴ്ച. കാ​ന​ഡ​യു​ടെ മി​ഡ്ഫീ​ല്‍​ഡ​ര്‍ ഇ​സ്മാ​യി​ല്‍ കൊ​നെ​യെ പി​ന്നി​ല്‍​നി​ന്നു ക്രൂ​ര​മാ​യി ഫൗ​ള്‍ ചെ​യ്തു. ഖ​ത്ത​റി​ന്‍റെ അ​സിം മാ​ഡി​ബൊ​യു​ടെ ക്രൂ​ര ഫൗ​ളി​നു റ​ഫ​റി നേ​രി​ട്ടു​ള്ള ചു​വ​പ്പ് വീ​ശി. അ​തോ​ടെ അ​വ​രു​ടെ അം​ഗ​ബ​ലം ഒ​മ്പ​തി​ലേ​ക്കു ചു​രു​ങ്ങി. 64-ാം മി​നി​റ്റി​ല്‍ നാ​ഥ​ന്‍ സാ​ലി​ബ ആ​തി​ഥേ​യ​രു​ടെ നാ​ലാം ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

75-ാം മി​നി​റ്റി​ല്‍ മു​ഹ​മ്മ​ദ് മ​നാ​നി​യു​ടെ സെ​ല്‍​ഫും സ്റ്റോ​പ്പേ​ജ് ടൈ​മി​ല്‍ ജോ​നാ​ഥ​ന്‍ ഡേ​വി​ഡി​ന്‍റെ (90+5) ഹാ​ട്രി​ക്കും. അ​തോ​ടെ കാ​ന​ഡ ഗോ​ളാ​റാ​ട്ട് ന​ട​ത്തി 6-0ന്‍റെ ​ജ​യ​മാ​ഘോ​ഷി​ച്ചു.

Latest News

Corehub Up