മാനന്തവാടി: വെള്ളമുണ്ടയില്‍ നടന്ന ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ദ്വാരക എയുപി സ്കൂള്‍ കാഴ്ചവച്ചത് മികച്ച പ്രകടനം. എല്‍പി ജനറല്‍ വിഭാഗത്തില്‍ 65 പോയിന്റോടെ വിദ്യാലയം ഒന്നാംസ്ഥാനം നേടി. 45 പോയിന്റുമായിഅറബിക് കലോത്സവത്തിലും ഒന്നാമതെത്തി.
യുപി ജനറല്‍ വിഭാഗത്തില്‍ 78 പോയിന്റോടെ രണ്ടാം സ്ഥാനവും സംസ്കൃതോത്സവത്തില്‍ 76 പോയിന്റോടെ ആറാംസ്ഥാനവും കരസ്ഥമാക്കി.
65 കുട്ടികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്. വിജയികളെ മാനേജര്‍ ഫാ.മാത്യു മലയില്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സിജി ജോസഫ്, പിടിഎ പ്രസിഡന്റ് എം. ഇബ്രാഹിം എന്നിവര്‍ അഭിനന്ദിച്ചു.