സാന്റാണ്ടർ: ലാ ലിഗ ഫുട്ബോളിൽ തുടർച്ചയായ നാലാം ജയവുമായി റയൽ മാഡ്രിഡ്. എവേ പോരാട്ടത്തിൽ റയൽ എതിരില്ലാത്ത മൂന്നു ഗോളിനു റേസിംഗ് സാന്റാണ്ടറിനെ തോല്പിച്ചു.
11-ാം മിനിറ്റിൽ കിലിയൻ എംബപ്പെ പെനാൽറ്റിയിലൂടെ റയലിനെ മുന്നിലെത്തിച്ചു. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽനിന്നായി ഫ്രഞ്ച് താരം നേടുന്ന അഞ്ചാമത്തെ ഗോളാണിത്. പത്തു മിനിറ്റിനുള്ളിൽ ജൂഡ് ബെല്ലിംഗ്ങം സന്ദർശക ടീമിന്റെ ലീഡ് ഉയർത്തി.
സെപ്റ്റംബറിനുശേഷമുള്ള ആദ്യ ഗോളും ക്ലബ്ബിനായുള്ള 50-ാം ഗോളുമായിരുന്ന അത്.
ഈ സമ്മർ വിൻഡോയിൽ റയൽ സ്വന്തമാക്കിയ യാൻ ഡയമൻഡേ 36-ാം മിനിറ്റിൽ വലകുലുക്കി മത്സരം ഫലം തീരുമാനമാക്കി.
11 കളിയിൽ 27 പോയിന്റുമായി റയൽ മൂന്നാം സ്ഥാനത്തും 30 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്തുമാണ്. 28 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡാണു രണ്ടാമത്.