താമരശേരി:താമരശേരി ഉപജില്ലാ കായിക മേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോള്‍ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
204.5 പോയിന്റ് നേടിയാണ് ഈ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.15 സ്വർണവും,25 വെള്ളിയും,29 വെങ്കലവും ഉൾപ്പെടെ ആകെ 69 മെഡലുകൾ നേടിയാണ് കായിക പ്രതിഭകൾ സ്കൂളിനെ ചാമ്പ്യൻഷിപ്പ് നേട്ടത്തിലേക്ക് നയിച്ചത്. കായികാധ്യാപകൻ അനൂപ് ജോസാണ് പരിശീലകൻ.