Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : With NASA

നാസയ്ക്കൊപ്പം കൈകോർക്കാൻ ഇസ്രോ


നാ​​​​സ​​​​യു​​​​ടെ മൂ​​​​ൺ​​​​ബേ​​​​സ് പ​​​​ദ്ധ​​​​തി​​​​യി​​​​ൽ പ​​​​ങ്കാ​​​​ളി​​​​യാ​​​​കാ​​​​ൻ ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യ്ക്കു ല​​​​ഭി​​​​ച്ച ക്ഷ​​​​ണം ഇ​​​​ന്ത്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ നി​​​​ർ​​​​ണാ​​​​യ​​​​ക വ​​​​ഴി​​​​ത്തി​​​​രി​​​​വാ​​​​ണ്.

ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​രം​​​​ഗ​​​​ത്ത് അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​ന്ത്യ​​​​യും ത​​​​മ്മി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പ​​​​ങ്കാ​​​​ളി​​​​ത്തം കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ഈ ​​​​നീ​​​​ക്കം പ്ര​​​​തീ​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​ണ്. അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ബ​​​​ഹി​​​​രാ​​​​കാ​​​​ശ ക​​​​രാ​​​​റാ​​​​യ ആ​​​​ർ​​​​ട്ടെ​​​​മി​​​​സ് അ​​​​ക്കോ​​​​ർ​​​​ഡ്‌​​​​സി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് സ​​​​ഹ​​​​ക​​​​ര​​​​ണം. നാ​​​​സ​​​​യു​​​​മാ​​​​യു​​​​ള്ള ഈ ​​​​സ​​​​ഹ​​​​ക​​​​ര​​​​ണം ഇ​​​​സ്രോ​​​​യ്ക്ക് കൂ​​​​ടു​​​​ത​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​ന് വ​​​​ഴി​​​​തെ​​​​ളി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ശാ​​​​സ്ത്ര​​​​ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

എ​​​​ന്താ​​​​ണ് മൂ​​​​ൺ​​​​ബേ​​​​സ് പ​​​​ദ്ധ​​​​തി

ച​​​​ന്ദ്ര​​​​നി​​​​ൽ സ്ഥി​​​​ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഒ​​​​രു ഗ​​​​വേ​​​​ഷ​​​​ണ​​​​കേ​​​​ന്ദ്രം സ്ഥാ​​​​പി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണ് മൂ​​​​ൺ​​​​ബേ​​​​സ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ല​​​​ക്ഷ്യം. ച​​​​ന്ദ്ര​​​​ന്‍റെ ദ​​​​ക്ഷി​​​​ണ​​​​ധ്രു​​​​വ​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ത്താ​​​​യി മ​​​​നു​​​​ഷ്യ​​​​ന്‍റെ സ്ഥി​​​​ര​​​​സാ​​​​ന്നി​​​​ധ്യം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന മൂ​​​​ൺ​​​​ബേ​​​​സ് നി​​​​ർ​​​​മി​​​​ക്കാ​​​​നാ​​​​ണു നാ​​​​സ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ബ​​​​ഹി​​​​രാ​​​​കാ​​​​ശ യാ​​​​ത്രി​​​​ക​​​​ർ​​​​ക്കും റോ​​​​ബോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കും ദീ​​​​ർ​​​​ഘ​​​​കാ​​​​ലം ഇ​​​​വി​​​​ടെ താ​​​​മ​​​​സി​​​​ച്ചു പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​നും ച​​​​ന്ദ്ര​​​​നി​​​​ലെ വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്താ​​​​നും ഈ ​​​​കേ​​​​ന്ദ്രം സ​​​​ഹാ​​​​യി​​​​ക്കും.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളെ​​​​ടു​​​​ത്ത് ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന ഈ ​​​​പ​​​​ദ്ധ​​​​തി, മ​​​​നു​​​​ഷ്യ​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ത​​​​ന്നെ ഏ​​​​റ്റ​​​​വും സ​​​​ങ്കീ​​​​ർ​​​​ണ​​​​വും ചെ​​​​ല​​​​വേ​​​​റി​​​​യ​​​​തു​​​​മാ​​​​യ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ദൗ​​​​ത്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യി​​​​രി​​​​ക്കും.

സാ​​​​മ്പ​​​​ത്തി​​​​ക​​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​യും ബ​​​​ജ​​​​റ്റ് വെ​​​​ട്ടി​​​​ക്കു​​​​റ​​​​യ്ക്ക​​​​ലും നേ​​​​രി​​​​ടു​​​​ന്ന നാ​​​​സ​​​​യ്ക്കു പ​​​​ദ്ധ​​​​തി ഒ​​​​റ്റ​​​​യ്ക്കു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. അ​​​​തി​​​​നാ​​​​ലാ​​​​ണ് ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള മ​​​​റ്റു ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളെ​​​​യും പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​ന്ത്യ​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്ന നേ​​​​ട്ട​​​​ങ്ങ​​​​ൾ

മൂ​​​​ൺ​​​​ബേ​​​​സ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കു​​​​ന്ന​​​​തോ​​​​ടെ ഇ​​​​ന്ത്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ​​​​യ്ക്ക് നി​​​​ര​​​​വ​​​​ധി നേ​​​​ട്ട​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. സാ​​​​ങ്കേ​​​​തി​​​​ക മു​​​​ന്നേ​​​​റ്റ​​​​മാ​​​​ണ് ഇ​​​​തി​​​​ൽ പ്ര​​​​ധാ​​​​നം. സ്വ​​​​ന്ത​​​​മാ​​​​യി ഇ​​​​ത്ത​​​​രം സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ ദൗ​​​​ത്യ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ വ​​​​ലി​​​​യ​ തു​​​​ക​​​​യും പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളു​​​​ടെ സ​​​​മ​​​​യ​​​​വും ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, നാ​​​​സ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ ചു​​​​രു​​​​ങ്ങി​​​​യ സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഈ ​​​​അ​​​​ത്യാ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ കൈ​​​​വ​​​​രി​​​​ക്കാ​​​​ൻ ഇ​​​​സ്രോ​​​​യ്ക്ക് ക​​​​ഴി​​​​യും.

ച​​​​ന്ദ്ര​​​​നി​​​​ൽ സ്വ​​​​ന്ത​​​​മാ​​​​യി ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി നേ​​​​ര​​​​ത്തേ ഇ​​​​സ്രോ വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്തി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഭീ​​​​മ​​​​മാ​​​​യ ചെ​​​​ല​​​​വ് ഇ​​​​ന്ത്യ​​​​യെ​​​​പ്പോ​​​​ലു​​​​ള്ള ​രാ​​​​ജ്യ​​​​ത്തി​​​​ന് വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക​​​​ബാ​​​​ധ്യ​​​​ത വ​​​​രു​​​​ത്തി​​​​വ​​​​ച്ചേ​​​​ക്കാം. ഇ​​​​ത്ത​​​​രം പ​​​​ങ്കാ​​​​ളി​​​​ത്ത ദൗ​​​​ത്യ​​​​ങ്ങ​​​​ൾ ഇ​​​​തി​​​​നു പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​ണ്. നാ​​​​സ​​​​യു​​​​മാ​​​​യു​​​​ള്ള ഈ ​​​​ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഹ​​​​ക​​​​ര​​​​ണം ഇ​​​​സ്രോ​​​​യ്ക്കു​​​മു​​​​ന്നി​​​​ലു​​​​ള്ള വ​​​​ലി​​​​യൊ​​​​രു അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ്. ഇ​​​​ത് ഇ​​​ന്ത്യ​​​യു​​​ടെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​സ്വ​​​​പ്ന​​​​ങ്ങ​​​​ൾ​​​​ക്ക് വേ​​​​ഗം ​കൂ​​​​ട്ടു​​​​ക​​​​യും മ​​​​റ്റു മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​തി​​​​ന്‍റെ ഗു​​​​ണ​​​​ഫ​​​​ല​​​​ങ്ങ​​​​ൾ വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.

Latest News

Corehub Up