Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : With Hopes

Palakkad

പ്ര​തീ​ക്ഷ​ക​ളും ആ​ശ​ങ്ക​ക​ളു​മാ​യി ക​ർ​ഷ​ക​ദി​നം

വ​ട​ക്ക​ഞ്ചേ​രി: ക​ർ​ഷ​ക​ർ എ​ന്നും ഓ​ർ​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന ദി​വ​സം. ഇ​ന്ന് ചി​ങ്ങം ഒ​ന്ന്. ക​ർ​ഷ​ക ദി​നം. മ​ല​യാ​ള​ത്തി​ന്‍റെ പു​തു​വ​ർ​ഷം. കാ​ണം വി​റ്റും ഓ​ണ​മു​ണ്ണു​ന്ന മ​ല​യാ​ളി​ക്കാ​യി പ്ര​കൃ​തി​ന​ൽ​കു​ന്ന വ​ര​ദാ​ന​മാ​ണ് ചി​ങ്ങ​മാ​സ​ത്തി​ലെ സ​മൃ​ദ്ധ​മാ​യ വി​ള​വെ​ടു​പ്പ്.

ക​ള്ള​ക്ക​ർ​ക്ക​ട​ക​ത്തി​ന്‍റെ പ​ഞ്ഞ​മാ​സ​ത്തി​നു​പി​ന്നാ​ലെ ചി​ങ്ങ​പ്പു​ല​രി​യോ​ടെ വ്യാ​പാ​ര​രം​ഗം ഉ​ൾ​പ്പെ​ടെ സ​ർ​വ​മേ​ഖ​ല​യി​ലും പു​തി​യൊ​രു​ണ​ർ​വാ​കും. എ​വി​ടേ​യും പ​ച്ച​പ്പും വി​ള​ക​ളും.
കൃ​ഷി​ഭ​വ​നു​ക​ളു​ടെ​യും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ക​ർ​ഷ​ക​ദി​ന പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങു​ക​ളു​മു​ണ്ടാ​കും.

വ​ട​ക്ക​ഞ്ചേ​രി​യി​ലെ ക​ർ​ഷ​ക ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ രാ​വി​ലെ 10ന് ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും. വി​ള​വെ​ടു​പ്പി​ന്‍റെ ഓ​ണ​ക്കാ​ലം കൂ​ടി​യാ​ണി​ത്. ക​തി​ർ നി​ര​ന്നു​നി​ൽ​ക്കു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളാ​ണ് ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്കു​ചു​റ്റും. ഓ​ണം ക​ഴി​ഞ്ഞാ​ൽ കൊ​യ്ത്തു തു​ട​ങ്ങു​ന്ന ക​ര​പ്പാ​ട​ങ്ങ​ളു​ണ്ട്.

തീ​റ്റ​തേ​ടി നൂ​റു​ക​ണ​ക്കി​ന് കു​ഞ്ഞാ​റ്റ​ക്കി​ളി​ക​ളും വ​യ​ൽ വ​ര​മ്പി​ലും ക​ര​ക​ളി​ലെ തെ​ങ്ങോ​ല​ക​ളി​ലും ക​രി​മ്പ​ന പ​ട്ട​ക​ളി​ലും കൂ​ടു​കൂ​ട്ടി​ത്തു​ട​ങ്ങി. ക​തി​ർ​നി​റ​യു​ന്ന പാ​ട​ങ്ങ​ളി​ൽ കി​ളി​ക​ളു​ടെ ഈ ​ക​ല​പി​ലാ​ര​വം ര​ണ്ടു​മൂ​ന്നു​മാ​സം നീ​ണ്ടു​നി​ൽ​ക്കും. പൊ​ന്നി​ൻ ചി​ങ്ങ​ത്തി​ലെ നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ലു​ള്ള കാ​ഴ്ച​ക​ളാ​ണി​തെ​ല്ലാം.

പ​ച്ച​ക്ക​റി തോ​ട്ട​ങ്ങ​ളി​ലും വി​ള​വെ​ടു​പ്പി​ന്‍റെ തി​ര​ക്കു​ക​ളാ​ണ്. വാ​ഴ​ക​ർ​ഷ​ക​ർ​ക്കും ഇ​ക്കു​റി പ്ര​തീ​ക്ഷ​ക​ളു​ണ്ട്. നേ​ന്ത്ര​ക്കാ​യ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​യ​ക​ൾ​ക്ക് ഉ​യ​ർ​ന്ന വി​ല​യാ​ണ്. പ​ച്ച​ക്ക​റി വി​ല​ക​ളും അ​ത്ര കു​റ​വ​ല്ല.

റ​ബ​റും വാ​ഴ​യും തെ​ങ്ങു​മൊ​ക്കെ ക​ർ​ഷ​ക​ർ​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണെ​ങ്കി​ലും നെ​ല്ലി​ന്‍റെ വി​ള​വെ​ടു​പ്പ് വ​ന്നാ​ല‌േ ഓ​ണം ഓ​ർ​മ​ക​ൾ ഓ​ടി​വ​രി​ക​യു​ള്ളു. ഓ​ണം നേ​ര​ത്തെ​യാ​യ​തി​നാ​ൽ ഇ​ക്കു​റി ഓ​ണ​സ​ദ്യ​ക്ക് പു​ത്ത​രി ചോ​റി​ന് പ​ല​ഭാ​ഗ​ത്തും നെ​ല്ല് മൂ​പ്പാ​യി​ട്ടി​ല്ല എ​ന്നൊ​രു വി​ഷ​മം ക​ർ​ഷ​ക​ർ​ക്കു​ണ്ട്.

തി​രു​വോ​ണ​ത്തി​ന് തൂ​ശ​നി​ല​യി​ൽ ചോ​റു​വി​ള​മ്പാ​ൻ മി​ക്ക​വാ​റും വ​ർ​ഷ​ങ്ങ​ളി​ലും പ​രു​വാ​ശേ​രി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യാ​റു​ണ്ട്. എ​ന്നാ​ൽ ഇ​ക്കു​റി അ​തി​നു​ള്ള ഭാ​ഗ്യ​മി​ല്ല. ക​തി​ർ​ക്കു​ല​ക​ൾ നി​ര​ന്നു​തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ. ജി​ല്ല​യി​ൽ ത​ന്നെ ഏ​റ്റ​വും ആ​ദ്യം കൊ​യ്ത്ത് ആ​രം​ഭി​ക്കു​ന്ന പാ​ട​ങ്ങ​ളി​ലൊ​ന്നാ​ണ് പ​രു​വാ​ശേ​രി​ലേ​ത്. ക​നാ​ൽ​വെ​ള്ളം എ​ത്താ​ത്ത ഇ​വി​ടെ മ​ഴ​യെ മാ​ത്രം ആ​ശ്ര​യി​ച്ചാ​ണ് മു​ന്നൂ​റേ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ത്ത് ര​ണ്ടു പൂ​വ​ൽ​കൃ​ഷി​യും ന​ട​ത്തു​ന്ന​ത്.
അ​തി​നാ​ൽ കൃ​ഷി​പ​ണി​ക​ളെ​ല്ലാം നേ​ര​ത്തെ തു​ട​ങ്ങും. ഒ​ന്നാം​വി​ള കൊ​യ്ത്ത് ക​ഴി​ഞ്ഞ് ര​ണ്ടാം​വി​ള​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ക്കേ​ണ്ട​തു​ണ്ട്. എ​ങ്കി​ലെ ര​ണ്ടാം​വി​ള ഉ​ണ​ക്കം കൂ​ടാ​തെ കൊ​യ്തെ​ടു​ക്കാ​നാ​കൂ.

നെ​ല്ലു​സം​ഭ​ര​ണ ആ​നു​കൂ​ല്യ​ങ്ങ​ൾ പ​ല​പ്പോ​ഴും ഇ​വ​ർ​ക്ക് കി​ട്ടാ​റി​ല്ല.​സം​ഭ​ര​ണ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കും​മു​മ്പേ പാ​ട​ത്തെ കൊ​യ്ത്ത് ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​വും. പി​ന്നെ നെ​ല്ല് സൂ​ക്ഷി​ക്കാ​ൻ സൗ​ക​ര്യ​ങ്ങ​ളു​ള്ള ക​ർ​ഷ​ക​ർ​ക്കു മാ​ത്ര​മേ സം​ഭ​ര​ണാ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കൂ.

Latest News

Corehub Up