ഉള്ളൂര്‍: മെഡിക്കല്‍ കോളജ് ആക്കുളം ടൂറിസ്റ്റ് വില്ലേജിനടുത്ത് സര്‍ബത്ത് കട നടത്തിവരുന്ന ആക്കുളം എര്‍ത്ത് സയന്‍സിനു സമീപം പുതുവല്‍ പുത്തന്‍വീട്ടില്‍ ജയകുമാരിയുടെ (58) മൂന്നു പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം. സംഭവത്തില്‍ മണക്കാട് പുത്തന്‍കോട്ട സ്വദേശി ധനുഷ് (24) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
മൂന്നംഗസംഘമെത്തിയ പള്സര്ബൈക്കിന് നമ്പര്പ്ലേറ്റുണ്ടായിരുന്നില്ലെന്നു പൊലിസ് കണ്ടെത്തി. മൂന്നുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സംഭവത്തിനു പിന്നില്‍ പ്രഫഷണല്‍ സംഘമല്ലെന്നാണ് പൊലിസിന്റെ നിഗമനം. മോഷണത്തിനുമുമ്പ് രണ്ടുമൂന്നുതവണ പ്രതികള്‍ ബൈക്കില്‍ ജയകുമാരിയുടെ കടയ്ക്കു സമീപത്തുകൂടി പോയിരുന്നു.