Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Without Break

ഇടവേളകളില്ലാതെ 286 ദി​വ​സം ക​ട​ലി​ൽ; ആ​ത്മ​ഹ​ത്യാ​ശ്ര​മം ന‌​ട​ത്തി​ അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലി​ലെ സേ​നാം​ഗ​ങ്ങൾ

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഇടവേളകളില്ലാതെ 286 ദി​വ​സം ക​ട​ലി​ൽ തുടരുകയായിരുന്ന അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലി​ലെ സേ​നാം​ഗ​ങ്ങ​ളി​ൽ എ​ട്ടു പേ​ർ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന‌​ട​ത്തി​യ​താ​യി ആ​ക്ടിം​ഗ് നേ​വി സെ​ക്ര​ട്ട​റി ഹം​ഗ് കാ​വോ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഡെ​മോ​ക്രാ​റ്റ് പാ​ർ​ട്ടി​ക്കാ​രി​യാ​യ സെ​ന​റ്റം​ഗം കേ​ഴ്സ​റ്റ​ൻ ജി​ലി​ബ്രാ​ൻ​ഡി​ന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യു​ള്ള ക​ത്തി​ലാ​ണ് വി​മാ​ന​വാ​ഹി​നി ക​പ്പ​ലി​ലെ ആ​ത്മ​ഹ​ത്യാ​ശ്ര​മ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള വി​വ​രം പ​ങ്കു​വ​ച്ച​ത്. എ​ട്ടു പേ​രി​ൽ ര​ണ്ടു പേ​ർ ക​ട​ലി​ൽ ചാ​ടി​യാ​ണു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഇ​റാ​നെ​തി​രെ​യു​ള്ള യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദീ​ർ​ഘ​കാ​ലം ക‌​ട​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന അ​മേ​രി​ക്ക​യു​ടെ യു​എ​സ്എ​സ് ഏ​ബ്ര​ഹാം ലി​ങ്ക​ൺ എ​ന്ന ക​പ്പ​ലി​ലെ സേ​നാം​ഗ​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്. ആ​ണ​വോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​വി​മാ​ന​വാ​ഹി​നി ക​പ്പ​ലി​ലെ 5,000ത്തോ​ളം വ​രു​ന്ന നാ​വി​ക​രും മ​റൈ​നു​ക​ളും ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ 21നാ​ണ് പ​സ​ഫി​ക് മേ​ഖ​ല​യി​ലെ വി​ന്യാ​സ​ത്തി​നാ​യി പു​റ​പ്പെ​ട്ട​ത്. 2026 മേ​യ് മാ​സ​ത്തോ​ടെ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങേ​ണ്ട​താ​യി​രു​ന്നു.

ക​ര​കാ​ണാ​തെ​യും ഇ​ട​വേ​ള​യെ​ടു​ക്കാ​തെ​യും സേ​നാം​ഗ​ങ്ങ​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം മോ​ശ​മാ​യ​താ​യും ക​പ്പ​ലി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ക്ഷാ​മം രൂ​ക്ഷ​മാ​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നു. തു​ട​ർ​ന്ന് സേ​നാം​ഗ​ങ്ങ​ൾ​ക്ക് ഉ​ല്ലാ​സ​വേ​ള​യൊ​രു​ക്കാ​നാ​യി ക​പ്പ​ൽ ഈ ​മാ​സം ഏ​താ​നും ദി​വ​സ​ത്തേ​ക്ക് താ​യ്‌​ല​ൻ​ഡി​ലെ പ്ര​ശ​സ്ത​മാ​യ ടൂ​റി​സം കേ​ന്ദ്ര​മാ​യ പ​ട്ടാ​യ​യ്ക്ക് സ​മീ​പ​മു​ള്ള ലാം ​ചാ​ബാം​ഗി​ൽ ന​ങ്കൂ​ര​മി​ട്ടി​രു​ന്നു. ഇ​നി​യും പ​ല​യി​ട​ത്തു ത​ങ്ങി​യ ശേ​ഷ​മാ​കും ക​ലി​ഫോ​ർ​ണി​യ​യി​ലേ​ക്കു​ള്ള മ​ട​ക്കം.

Latest News

Corehub Up