Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Without Documentation

America

  സാ​ക്ഷ്യ​പ​ത്ര​മി​ല്ലാ​തെ അ​മേ​രി​ക്ക​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നാ​വി​ല്ല; ന​വം​ബ​ർ 3 മു​ത​ൽ പു​തി​യ CDC പ്ര​ഖ്യാ​പ​നം നി​ർ​ബ​ന്ധം

 

വാ​​ൻഷിംഗ്ടൺ: എ​ബോ​ള വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വി​മാ​ന​മാ​ർ​ഗം അ​മേ​രി​ക്ക​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന എ​ല്ലാ​വ​ർ​ക്കും പു​തി​യ ആ​രോ​ഗ്യ പ്രഖ്യാപനം നി​ർ​ബ​ന്ധ​മാ​ക്കി അ​മേ​രി​ക്ക​ൻ സെ​ന്‍റേ​ഴ്സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ. അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ, ഗ്രീ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ, വി​ദേ​ശ പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം ഇ​ത് ബാ​ധ​ക​മാ​ണ്. അ​മേ​രി​ക്ക വ​ഴി ക​ണ​ക്ഷ​ൻ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

യാ​ത്ര​യ്ക്ക് മു​ൻ​പു​ള്ള 21 ദി​വ​സ​ത്തി​നു​ള്ളി​ൽ ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ൽ സ​ന്ദ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ഓ​രോ യാ​ത്ര​ക്കാ​ര​നും പ്ര​ഖ്യാ​പ​ന​ത്തി​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. വി​മാ​ന​മാ​റ്റ​ത്തി​നാ​യി മാ​ത്രം കോം​ഗോ​യി​ൽ ഇ​റ​ങ്ങി​യാ​ലും അ​ത് സ​ന്ദ​ർ​ശ​ന​മാ​യി ക​ണ​ക്കാ​ക്കും. ക​ഴി​ഞ്ഞ 21 ദി​വ​സ​ത്തി​നു​ള്ളി​ൽ കോം​ഗോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ അ​നു​മ​തി​യി​ല്ല. കോം​ഗോ വി​ട്ട് 22-ാം ദി​വ​സം മു​ത​ൽ മ​റ്റ് യാ​ത്രാ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ന്ന പ​ക്ഷം യാ​ത്ര ചെ​യ്യാം.

സാ​ക്ഷ്യ​പ​ത്രം പേ​പ്പ​ർ രൂ​പ​ത്തി​ലോ ഇ​ല​ക്ട്രോ​ണി​ക് രൂ​പ​ത്തി​ലോ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കാം. 18 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി മാ​താ​പി​താ​ക്ക​ൾ​ക്ക് സാ​ക്ഷ്യ​പ​ത്രം ന​ൽ​കാം. സാ​ക്ഷ്യ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്ക് ബോ​ർ​ഡി​ങ് നി​ഷേ​ധി​ക്കാം. അ​റി​ഞ്ഞു​കൊ​ണ്ട് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് പി​ഴ​യും ത​ട​വും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ടി​വ​രും.​യാ​ത്ര​ക്കാ​ർ പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് ബ​ന്ധ​പ്പെ​ട്ട വി​മാ​ന​ക്ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റ​വും പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം.

Latest News

Corehub Up