Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Women From 15

സ്ത്രീകളുടെ സൗ​ജ​ന്യ​ യാ​ത്ര 15 മു​ത​ൽ


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ്ത്രീ​​​​ക​​​​ൾ​​​​ക്കും ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡ​​​​റു​​​​ക​​​​ൾ​​​​ക്കും 15 മു​​​​ത​​​​ൽ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ഓ​​​​ർ​​​​ഡി​​​​ന​​​​റി ബ​​​​സു​​​​ക​​​​ളി​​​​ൽ സൗ​​​​ജ​​​​ന്യ യാ​​​​ത്ര അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക്ക് മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വാ​​​​ഗ്ദാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന ഇ​​​​ന്ദി​​​​രാ​​​​ ഗാ​​​​ര​​​​ന്‍റി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്രാ പ​​​​ദ്ധ​​​​തി​​​​ക്ക് ‘പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി’ എ​​​​ന്ന പേ​​​​രു​​​​ ന​​​​ൽ​​​​കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു. പ്രാ​​​​യം, വ​​​​രു​​​​മാ​​​​നം തു​​​​ട​​​​ങ്ങി മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്ര അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്.

കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ ശേ​​​​ഷം സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്ര​​​​യു​​​​ടെ ര​​​​ണ്ടാം​​​​ഘ​​​​ട്ടം ആ​​​​റു​​​​മാ​​​​സ​​​​ത്തി​​​​നു ശേ​​​​ഷം ആ​​​​ലോ​​​​ചി​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​ഴി കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​ക്ക് പ്ര​​​​തി​​​​മാ​​​​സം 65-70 കോ​​​​ടി​​​​ വ​​​​രെ വ​​​​രു​​​​മാ​​​​ന​​​​ക്കു​​​​റ​​​​വു​​​​ണ്ടാ​​​​കും. വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഇ​​​​ത് 800 കോ​​​​ടി​​​​ വ​​​​രെ​​​​യാ​​​​ണ്. ഈ ​​​​തു​​​​ക സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​ക്ക് ന​​​​ല്കും. നി​​​​ല​​​​വി​​​​ൽ 1500 കോ​​​​ടി കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​ക്ക് ശ​​​​ന്പ​​​​ളം,പെ​​​​ൻ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ ന​​​​ൽ​​​​കാ​​​​നാ​​​​യി എ​​​​ല്ലാ​​​​ വ​​​​ർ​​​​ഷ​​​​വും ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്.

അ​​​​തി​​​​നു​​​​പു​​​​റ​​​​മേ പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി പ​​​​ദ്ധ​​​​തി​​​​ക്കു ചെ​​​​ല​​​​വാ​​​​കു​​​​ന്ന തു​​​​കകൂ​​​​ടി ന​​​​ൽ​​​​കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​ദ്ധ​​​​തി ആ​​​​റു​​​​മാ​​​​സ​​​​ത്തി​​​​ന​​​​കം ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. അ​​​​തു​​​​കൂ​​​​ടി പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​കും തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി.

കൂ​​​​ടു​​​​ത​​​​ൽ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങി​​​​യും ഷെ​​​​ഡ്യൂ​​​​ളു​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കി​​​​യും പ​​​​ര​​​​സ്യം ന​​​​ല്കി​​​​യും മ​​​​റ്റും വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​കും. സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി വ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​മാ​​​​യി കെ​​​​എ​​​​സ്ആ​​​​ർ​​​​ടി സി​​​​യെ​​​​മാ​​​​റ്റും. ഇ​​​​പ്പോ​​​​ൾ ഓ​​​​ർ​​​​ഡി​​​​ന​​​​റി ബ​​​​സി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് സൗ​​​​ജ​​​​ന്യം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും നി​​​​ല മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ശേ​​​​ഷം പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ര​​​​ണ്ടാം​​​​ഘ​​​​ട്ടം ആ​​​​ലോ​​​​ചി​​​​ക്കും. എ​​​​ല്ലാ മാ​​​​സ​​​​വും പ​​​​ദ്ധ​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തും.

മ​​​​ല​​​​ബാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ൽ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ഓ​​​​ർ​​​​ഡി​​​​ന​​​​റി ബ​​​​സു​​​​ക​​​​ൾ കു​​​​റ​​​​വാ​​​​ണെ​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ച്ച് തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​കും. മ​​​​ല​​​​ബാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ൽ 28 ശ​​​​ത​​​​മാ​​​​നം കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി സ​​​​ർ​​​​വീ​​​​സാ​​​​ണു​​​​ള്ള​​​​ത്. ഓ​​​​രോ ജി​​​​ല്ല​​​​യി​​​​ലെ​​​​യും സ്ത്രീ​​​​യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണ​​​​വും ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ൾ അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് ഇ​​​​പ്പോ​​​​ൾ പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up