Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Women Is Like Winning

Thiruvananthapuram

സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര, തീ​ര​ദേ​ശ​ത്തി​ന് ലോ​ട്ട​റി അ​ടി​ച്ച​പോ​ലെ...

വി​ഴി​ഞ്ഞം : കെഎ​സ്ആ​ർടിസി ബ​സി​ൽ വ​നി​ത​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര എ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം തീ​ര​ദേ​ശ​ത്തു​കാ​ർ​ക്ക് ലോ​ട്ട​റി​യ​ടി​ച്ച ക​ണ​ക്കെ​യാ​ണ്. ജി​ല്ല​യി​ലു​ട​നീ​ളം ത​ല​ങ്ങും വി​ല​ങ്ങും ഓ​ടു​ന്ന പൂ​വാ​ർ ഡി​പ്പോ​യി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം ബ​സു​ക​ളി​ലും തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ്ത്രീകൾക്ക് പ​ണം കൊ​ടു​ക്കാ​തെ ക​യ​റി​യി​റ​ങ്ങാം. വ​ർ​ഷ​ങ്ങ​ളാ​യി പു​തി​യ ബ​സു​ക​ൾ ഒ​ന്നും അ​നു​വ​ദി​ച്ച് ന​ൽ​കാത്ത പൂ​വാ​ർ ഡി​പ്പോ​യി​ൽ നി​ന്ന് ശ​രാ​ശ​രി 45 ബ​സു​ക​ൾ ഓ​ടു​ന്നു​ണ്ട്.

ഇ​വ​യി​ൽ 37-ഉം ​ഓ​ർ​ഡി​ന​റി യെ​ന്ന​താ​ണ് ഏ​റെ പ്ര​ത്യേ​ക​ത. ഇ​നി​യു​ള്ള ആ​റ് ഫാ​സ്റ്റു​ക​ളും ഒ​രു സൂ​പ്പ​ർ ഫാ​സ്റ്റും കൊ​ണ്ട് വേ​ണം വ​രു​മാ​നം കൂ​ട്ടാ​ൻ. നേ​ര​ത്തെ 65 മു​ത​ൽ 70 വ​രെ ഷെ​ഡ്യൂ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന ഡി​പ്പോ ആ​യ പൂ​വാ​റി​ൽ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​വ ക​ണ്ടം ചെ​യ്ത​തോ​ടെ ബ​സു​ക​ളു​ടെ എ​ണ്ണം 45 ആ​യി ചു​രു​ങ്ങി. നെ​യ്യാ​റ്റി​ൻ​ക​ര -കാ​ട്ടാ​ക്ക​ട, കാ​ഞ്ഞി​രം​കു​ളം - തി​രു​വ​ന​ന്ത​പു​രം, വി​ഴി​ഞ്ഞം - തി​രു​വ​നന്ത​പു​രം, ഊ​ര​മ്പ് - ക​ളി​യി​ക്കാ​വി​ള എ​ന്നി​വ​യാ​ണ് ഡി​പ്പോ​യു​ടെ പ്ര​ധാ​ന റൂ​ട്ടു​ക​ൾ. എ​പ്പോ​ഴും തി​ര​ക്കു​ള്ള റൂ​ട്ടു​ക​ളി​ലെ യാ​ത്ര​ക്കാ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും വ​നി​ത​ക​ളാ​ണെന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

സൗ​ജ​ന്യ യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്റ്റി​ക്ക​ർ ഒ​ട്ടി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി തി​ങ്ക​ളാ​ഴ്‌​ച രാ​വി​ലെ മു​ത​ൽ നി​ര​ത്തി​ലി​റ​ങ്ങും. തീ​ര​ദേ​ശ​ത്തെ മ​റ്റൊ​രു പ്ര​ധാ​ന ഡി​പ്പോ​യാ​യ വി​ഴി​ഞ്ഞ​ത്ത് നി​ന്നും 45 ഓ​ളം ബ​സു​ക​ളി​ൽ ഭൂ​രി പ​ക്ഷ​വും സി​റ്റി ഫാ​സ്റ്റ് എ​ന്ന പേ​രി​ലാ​ണ് തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ ഓ​ടു​ന്ന​ത്.

ക​ണ്ടാ​ൽ ലോ​ക്ക​ലി​ന് സ​മാ​ന​മെ​ങ്കി​ലും ഇ​വ​യി​ൽ സൗ​ജ​ന്യ യാ​ത്ര ഉ​ണ്ടാ​കി​ല്ല.
ക​ളി​യി​ക്കാ​വി​ള മു​ത​ൽ പൂ​വാ​ർ വ​ഴി തി​രു​വ​ന​ന്ത​പു​രം വ​രെ​യും, ബാ​ല​രാ​മ​പു​രം വ​ഴി കാ​ട്ടാ​ക്ക​ട​ക്കും, പ​ള്ളി​ച്ച​ൽ വ​ഴി തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​യാ​ണ് വി​ഴി​ഞ്ഞ​ത്തെ പ്ര​ധാ​ന റൂ​ട്ടു​ക​ൾ.


വ​നി​ത​ക​ളു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ബ​സു​ക​ൾ വി​ഴി​ഞ്ഞ​ത്തേ​ക്ക് അ​നു​വ​ദി​ച്ച് ത​രു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് തീ​ര​ദേ​ശ​വാ​സി​കൾ.

Latest News

Corehub Up