ജറൂസലെം: വെസ്റ്റ് ബാങ്കിലെ ബ്യൂട്ടി സലൂണില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ മൂന്നു പലസ്തീന് വനിതകള്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്കു പരിക്കേറ്റു.
ഹെബ്രോണിനു സമീപം ബെയ്ത് അവ്വ പട്ടണത്തില്‍ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം.
ഇറാന് ആക്രമണത്തില്‍ ആദ്യമായാണ് പലസ്തീനികള്‍ കൊല്ലപ്പെടുന്നത്. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേലില്‍ തായ് ലന്‍ഡ് സ്വദേശി കൊല്ലപ്പെട്ടു.