Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Women Security Scheme

സ്ത്രീ​സു​ര​ക്ഷാ പ​ദ്ധ​തി സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ക്കു​ന്നു; അ​ടി​യ​ന്ത​ര പ്ര​മേ​യ​വു​മാ​യി പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന സ്ത്രീ ​സു​ര​ക്ഷാ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി. റൂ​ൾ 50 പ്ര​കാ​രം എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ​യാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ഗാ​ർ​ഹി​ക ജോ​ലി​ക​ളു​ടെ മൂ​ല്യം തി​രി​ച്ച​റി​ഞ്ഞ് മു​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​പ്ല​വ​ക​ര​മാ​യ പ​ദ്ധ​തി​യാ​ണി​ത്. 14 ല​ക്ഷ​ത്തോ​ളം വ​രു​ന്ന പാ​വ​പ്പെ​ട്ട സ്ത്രീ​ക​ളു​ടെ ക്ഷേ​മ​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം സ​ഭ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും അ​തി​വേ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ പാ​വ​പ്പെ​ട്ട സ്ത്രീ​ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​ത്രം വേ​ഗ​ത​യി​ല്ലാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണ്. സ​ർ​ക്കാ​രി​ന്‍റെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട് സ്ത്രീ ​സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ മ​റു​പ​ടി​യാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ സ​ഭ​യി​ൽ ന​ൽ​കി​യ​ത്.

യാ​തൊ​രു​വി​ധ ത​യാ​റെ​ടു​പ്പു​ക​ളു​മി​ല്ലാ​തെ​യാ​ണ് മു​ൻ സ​ർ​ക്കാ​ർ ഈ ​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും ആ​ദ്യ​ഘ​ട്ട സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി​യ​ത്. ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത രീ​തി​യി​ലും വ​ലി​യ അ​പാ​ക​ത​ക​ളു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു മു​മ്പാ​യി​രു​ന്നു സ്ത്രീ​ക​ളോ​ട് എ​ൽ ഡി ​എ​ഫ് സ​ർ​ക്കാ​ർ ഈ ​സ്നേ​ഹം കാ​ട്ടി​യ​ത്. വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷം മാ​ത്രം പ​ദ്ധ​തി​യു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി​വ​രി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

 

Latest News

Corehub Up