Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WomensHealth

Family Health

പി​സി​ഒ​ഡി ബാധിതർ ഏതൊക്കെ ഭ​ക്ഷ​ണം ഒഴിവാക്കണം.?

പി​സി​ഒ​ഡി ഉ​ള്ളവർ സാ​ധാ​ര​ണ മൂ​ന്നു​നേ​രം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ആ​റ് നേ​ര​മാ​യി ക​ഴി​ച്ചാ​ൽ ശ​രീ​ര​ത്തി​ലു​ള്ള ഇ​ൻ​സു​ലി​ന്‍റെ അ​തി​പ്ര​സ​രം കു​റ​യ്ക്കുന്നതിനു സ​ഹാ​യ​ക​മാ​കും. ഇ​ൻ​സു​ലി​ന്‍റെ അ​തി​പ്ര​സ​രം മൂ​ലം മ​റ്റ് ഹോ​ർ​മോ​ണു​ക​ളി​ൽ ഉ​ണ്ടാ​വു​ന്ന ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ആ​ണ് പ്ര​ധാ​ന​മാ​യും പി​സി​ഒ​ഡി​ക്കു കാ​ര​ണം.

പി​സി​ഒ​ഡി ഉ​ള്ള ഒ​രാ​ൾ പാ​ലി​ക്കേ​ണ്ട ഭ​ക്ഷ​ണ​ക്ര​മം

അ​തി​രാ​വി​ലെ

- ക​ട്ട​ൻ ചാ​യ / ക​ട്ട​ൻ കാ​പ്പി / ഉ​ലു​വ വെ​ള്ളം / ക​റു​ക​പ്പ​ട്ട ഇ​ട്ട ക​ട്ട​ൻ ചാ​യ എ​ന്നി​വ കു​റ​ഞ്ഞ മ​ധു​ര​ത്തോ​ടെ ക​ഴി​ക്കാം.

പ്ര​ഭാ​ത​ഭ​ക്ഷ​ണം

- ചെ​റു​പ​യ​ർ, ക​ട​ല, പ​രി​പ്പ് ഇ​വ മു​ള​പ്പി​ച്ചോ അ​ര​ച്ച് ദോ​ശ ഉ​ണ്ടാ​ക്കി​യോ ക​ഴി​ക്കാം.
* ക​റി​ക​ളി​ൽ പ്ര​ധാ​ന​മാ​യും പ​നീ​ർ കൊ​ണ്ടു​ള്ള ക​റി ന​ല്ലൊ​രു ഓ​പ്ഷ​ൻ ആ​ണ്. അ​തി​ന്‍റെ കൂ​ടെ ത​ന്നെ ഇ​ല​ക്ക​റി​ക​ളും മു​ട്ട​യു​ടെ വെ​ള്ള​യും ഉ​പ​യോ​ഗി​ക്കാം.
* ഉ​ലു​വ/ ക​റി​വേ​പ്പി​ല/ മു​രി​ങ്ങ​യി​ല എ​ന്നി​വ അ​ര​ച്ച് ഭ​ക്ഷ​ണ​ത്തി​ൽ ചേ​ർ​ത്തു ക​ഴി​ക്കു​ന്ന​ത് നാ​രും ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ളും ശ​രീ​ര​ത്തി​ൽ എ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു.
* സാ​ധാ​ര​ണ വാ​ങ്ങു​ന്ന ഓ​ട്സി​നെ​ക്കാ​ൾ ന​ല്ല​ത് സ്റ്റീ​ൽ ക​ട്ട് ഓ​ട്സ് ആ​ണ്. ഇ​തി​ലും സൂ​ചി ഗോ​ത​മ്പി​ലും ഉ​പ്പു​മാ​വ് ഉ​ണ്ടാ​ക്കാം. ഇ​തി​ൽ 40% ത്തോ​ളം പ​ച്ച​ക്ക​റി​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം.

11 മ​ണി​ക്ക്

ഒ​രു​പി​ടി ക​പ്പ​ല​ണ്ടി /ബ​ദാം /വാ​ൽ​ന​ട്ട് ക​ഴി​ക്കാം. മോ​ര്/ നാ​ര​ങ്ങാവെ​ള്ളം എ​ന്നി​വ​യും കു​ടി​ക്കാ​വു​ന്ന​താ​ണ്.

ഉ​ച്ച​ഭ​ക്ഷ​ണം

മ​ട്ട​യ​രി​യി​ൽ ഉ​ണ്ടാ​ക്കി​യ ചോ​റ് ക​റി​യു​ടെ അ​തേ അ​ള​വി​ൽ ത​ന്നെ എ​ടു​ക്കു​ക(​ഏ​ക​ദേ​ശം ഒ​രു പി​ടി). അ​ന്ന​ജം പാ​ടെ ഒ​ഴി​വാ​ക്കു​ന്ന​ത് ത​ല​ച്ചോ​റി​ലെ ഹാ​പ്പി ഹോ​ർ​മോ​ണു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് കു​റ​യ്ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു.
* ക​റി​ക​ൾ - അ​വി​യ​ൽ നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​താ​ണ്
(ഇ​തി​ൽ പ​ര​മാ​വ​ധി പ​ച്ച​ക്ക​റി​ക​ൾ ഉ​പ​യോ​ഗി​ക്കു​ക... ഗ്യാ​സ്ട്ര​ബി​ൾ ഉ​ണ്ടെ​ങ്കി​ൽ പ​ച്ച​ക്കാ​യ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ​യ്ക്കു​ക )
* സാ​മ്പാ​റി​ൽ കി​ഴ​ങ്ങി​നു പ​ക​രം പ​ച്ച​ പ​പ്പാ​യ ഉ​പ​യോ​ഗി​ക്കാം.
* ഇ​ല​ക്ക​റി​ക​ളി​ൽ പ്ര​ധാ​ന​മാ​യി മു​രി​ങ്ങ​യി​ല ഇ​ൻ​സു​ലി​ന്‍റെ അ​തി​പ്ര​സ​ര​ത്തെ ന​ല്ല ഒ​രു അ​ള​വി​ൽ കു​റ​യ്ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളുണ്ട്.
* തോ​ര​ൻ - ബീ​ൻ​സ്, പാ​വ​യ്ക്ക, കോ​വ​യ്ക്ക എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം.
* മോ​ര് /തൈ​ര് നി​ർ​ബ​ന്ധ​മാ​യും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പ്രോ ​ബ​യോ​ട്ടി​ക്കു​ക​ൾ ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു.

നാ​ലു​മ​ണി

- ക​ട്ട​ൻ ചാ​യ /കാ​പ്പി / ഗ്രീ​ൻ ടീ / ​മോ​രും വെ​ള്ളം ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാം. കൂ​ടെ ന​ട്സും ഉ​പ​യോ​ഗി​ക്കാം

അ​ത്താ​ഴം

പ​ഴ​വ​ർ​ഗങ്ങ​ൾ ക​ഴി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം.(​നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ സു​ല​ഭ​മാ​യ പ​ഴ​വ​ർ​ഗ​ങ്ങ​ളാ​യ പേ​ര​ക്ക, വാ​ഴ​പ്പ​ഴം എന്നിവയും ത​ണ്ണി​മ​ത്ത​ൻ, ഓ​റ​ഞ്ച്, ആ​പ്പി​ൾ തു​ട​ങ്ങി​യവയും ക​ഴി​ക്കാം)

* ച​ക്ക, മാ​മ്പ​ഴം, സ​പ്പോ​ട്ട എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം.

ഒ​ഴി​വാ​ക്കേ​ണ്ട മ​റ്റു ഭ​ക്ഷ​ണ​ങ്ങ​ൾ

* കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക, മ​ധു​ര​ക്കി​ഴ​ങ്ങ് ചെ​റി​യ അ​ള​വി​ൽ ക​ഴി​ക്കാം.
* എ​ണ്ണ​യി​ൽ വ​റു​ത്ത ഭ​ക്ഷ​ണം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക
* ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി വീ​ട്ടി​ൽ ആ​വി​യി​ൽ പു​ഴു​ങ്ങി​യ​ത് ക​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ക.
* സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ളി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കൂ​ടു​ത​ലാ​യ​തു​കൊ​ണ്ട് അ​തും ഒ​ഴി​വാ​ക്കു​ക.
* പാ​ക്ക​റ്റി​ൽ വ​രു​ന്ന ചി​പ്സു​ക​ൾ ഒ​ഴി​വാ​ക്കു​ക. ഇ​തി​ൽ ഉ​പ്പി​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​ണ്.

വ്യാ​യാ​മ​വും ഉ​റ​ക്ക​വും പ്ര​ധാ​നം...

പു​തു​ത​ല​മു​റ​യു​ടെ പ്ര​ധാ​ന പ്ര​ശ്നം വ്യാ​യാ​മ​ക്കു​റ​വും ഉ​റ​ക്ക​ക്കു​റ​വും ആ​ണ്. കു​ട്ടി​ക​ളു​ടെ പ​ഠ​ന​കാ​ല​യ​ള​വി​ൽ രാ​ത്രി ഉ​റ​ക്ക​മി​ള​ച്ചു പ​ഠി​ക്കു​ന്ന ശീ​ല​ക്കാ​രാ​ണ് പ​ല​രും. അ​തു ഹോ​ർ​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യെ ബാ​ധി​ക്കു​ക​യും പി​സി​ഒ​ഡി​യി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു.

അ​മി​ത​വ​ണ്ണം മൂ​ലം പി​സി​ഒ​ഡി ഉ​ള്ള​വ​ർ കു​റ​ഞ്ഞ​ത് 45 മി​നി​റ്റ് എ​ങ്കി​ലും വ്യാ​യാ​മം ചെ​യ്തി​രി​ക്ക​ണം (ന​ട​ക്കു​ക, ചെ​റു​താ​യി ഓ​ടു​ക, സ്കി​പ്പിം​ഗ് ചെ​യ്യു​ക )

* കൂ​ടാ​തെ സ്ട്ര​സ് കു​റ​യ്ക്കാ​നാ​യി യോ​ഗ​യും പ​രീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്..

വി​വ​ര​ങ്ങ​ൾ: ന​ബീ​ൽ മീ​രാ​ൻ
ക്ലി​നി​ക്ക​ൽ ഡ​യ​റ്റീ​ഷ​ൻ& ഡ​യ​ബ​റ്റി​ക്ക് എ​ജ്യു​ക്കേ​റ്റ​ർ.
ഡ​യ​സ്കോ​പ്പ് പോ​ളി ക്ലി​നി​ക്, ബം​ഗ​ളൂ​രു.
ഫോ​ൺ: 8921564266

Health

വീ​ട്ടി​ലെ പ്ര​സ​വം സു​ര​ക്ഷി​ത​മോ?

കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ത​ന്നെ വീ​ട്ടി​ല്‍ ന​ട​ക്കു​ന്ന പ്ര​സ​വ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. ചില ഗ​ര്‍​ഭി​ണി​ക​ള്‍ വീ​ടു​ക​ളി​ല്‍ പ്ര​സ​വി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ഒ​രാ​ള്‍ എ​വി​ടെ പ്ര​സ​വി​ക്ക​ണം എ​ന്നു തീ​രു​മാ​നി​ക്ക​നു​ള്ള സ്വാ​ത​ന്ത്ര്യം ഒ​രു വ്യ​ക്തി​ക്കു​ണ്ട്. പ​ക്ഷേ, ആ ​തീ​രു​മാ​നം അ​ഭി​കാ​മ്യ​മാ​ണോ എ​ന്നു​ള്ള​ത് ഒ​ന്നു ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യം ക​ണ​ക്കാ​ക്കു​ന്ന​ത്

ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യം ക​ണ​ക്കാ​ക്കു​ന്ന​ത് ഒ​രു ല​ക്ഷം കു​ഞ്ഞു​ങ്ങ​ള്‍ ജ​നി​ക്കു​മ്പോ​ള്‍ എ​ത്ര അ​മ്മ​മാ​ര്‍ മ​രി​ക്കു​ന്നു (Maternal Mortality Ratio) എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​ണ്. പ​ണ്ടു​കാ​ല​ത്ത് അ​മ്മ​മാ​ര്‍ വീ​ടു​ക​ളി​ല്‍ പ്ര​സ​വി​ച്ചി​രു​ന്നു എ​ന്ന​ത് നാം ​മ​റ​ക്കു​ന്നി​ല്ല. 1947 കാ​ല​ഘ​ട്ട​ത്തി​ല്‍ ഒ​രു ല​ക്ഷം കു​ഞ്ഞു​ങ്ങ​ള്‍ ജ​നി​ക്കു​മ്പോ​ള്‍ 2000 അ​മ്മ​മാ​ര്‍​ക്കാ​ണു മ​ര​ണം സം​ഭ​വി​ച്ചി​രു​ന്ന​ത്. പ​ക്ഷേ, ഇ​ന്ന് ആ ​നി​ര​ക്ക് ഒ​രു ല​ക്ഷ​ത്തി​ല്‍ 19 ആ​യി ചു​രു​ങ്ങി​യി​രി​ക്കു​ന്നു. പ്ര​സ​വ​ത്തെ തു​ട​ര്‍​ന്ന് ഒ​രു അ​മ്മ പോ​ലും മ​രി​ക്കാ​ന്‍ പാ​ടി​ല്ല എ​ന്ന​താ​ണു വ​സ്തു​ത. കേ​ര​ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ പ്ര​സ​വ​ത്തെ തു​ട​ര്‍​ന്നു​ള്ള അ​മ്മ​മാ​രു​ടെ മ​ര​ണ​നി​ര​ക്കി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ് ഉ​ണ്ടാ​കാ​നു​ള്ള ഒ​രു പ്ര​ധാ​ന കാ​ര​ണം ഇ​വി​ടെ പ്ര​സ​വം ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്നു എ​ന്ന​തു​കൊ​ണ്ടാ​ണ്.

ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വം
ന​ട​ത്തു​ന്ന​തി​ന്‍റെ ഗു​ണ​ങ്ങ​ള്‍

ഗ​ര്‍​ഭം, പ്ര​സ​വം എ​ന്നൊ​ക്കെ​യു​ള്ള​ത് ഒ​രു സ്വാ​ഭാ​വി​ക​മാ​യ ശാ​രീ​രി​ക പ്ര​ക്രി​യ​യാ​ണ്. എ​ന്നാ​ല്‍ അ​ത് അ​ത്ര​ത്തോ​ളം ല​ളി​ത​മാ​യി ക​ണ​ക്കാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. പ്ര​സ​വ സ​മ​യ​ത്ത് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ഏ​തു ത​ര​ത്തി​ലു​ള്ള സ​ങ്കീ​ര്‍​ണ​ത​ക​ളും ഉ​ണ്ടാ​കാം. അ​തു മു​ന്‍​കൂ​ട്ടി പ്ര​വ​ചി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. അ​മി​ത​മാ​യ ര​ക്ത​സ്രാ​വം, കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പി​ലെ വ്യ​തി​യാ​നം, പ്ര​സ​വ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന അ​മി​ത​മാ​യ കാ​ല​വി​ളം​ബം ഇ​തൊ​ക്കെ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന സ​ങ്കീ​ര്‍​ണ​ത​ക​ളാ​ണ്. ഇ​വ​യൊ​ക്കെ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ നൈ​പു​ണ്യം നേ​ടി​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ അ​മ്മ​യ്ക്കും കു​ഞ്ഞി​നും അ​പ​ക​ട​ഘ​ട്ടം ത​ര​ണം ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. വീ​ട്ടി​ല്‍ പ്ര​സ​വി​ക്കു​ന്ന ഒ​രു സ്ത്രീ​യ്ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ശു​ശ്രൂ​ഷ ല​ഭി​ക്കി​ല്ല എ​ന്ന​ത് ന​മു​ക്ക് ഊ​ഹി​ക്കാ​വു​ന്ന കാ​ര്യ​മാ​ണ​ല്ലോ.

അ​പ്ര​തീ​ക്ഷി​ത ര​ക്ത​സ്രാ​വം

ഗ​ർ​ഭി​ണി​ക​ളി​ൽ തി​ക​ച്ചും അ​പ്ര​തീ​ക്ഷ​മാ​യി​ട്ടാ​വും ര​ക്ത​സ്രാ​വം തു​ട​ങ്ങു​ന്ന​ത്. വീ​ട്ടി​ല്‍ നി​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​മ്പോ​ഴേ​ക്കും ര​ക്ത​മെ​ല്ലാം വാ​ര്‍​ന്നൊ​ഴു​കി അ​മ്മ​യു​ടെ ജീ​വ​നു​ത​ന്നെ അ​പ​ക​ടം സം​ഭ​വി​ക്കാം. പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങി​യാ​ല്‍, കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​മി​ടു​പ്പി​നു പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. പ്ര​സ​വം നീ​ണ്ടു​പോ​യാ​ല്‍ കു​ഞ്ഞി​ന്‍റെ ത​ല​യി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ട​ത്തി​ന് കു​റ​വു​വ​ന്ന് ബു​ദ്ധി​മാ​ന്ദ്യം സം​ഭ​വി​ക്കാം. ഇ​ത് യ​ഥാ​സ​മ​യം ക​ണ്ടു​പി​ടി​ച്ച് ഉ​ട​ന​ടി പ​രി​ഹാ​രം നി​ര്‍​ദേ​ശി​ക്കാ​ന്‍ ഈ ​ശാ​സ്ത്രം അ​റി​യു​ന്ന​വ​രും, അ​തി​നു​വേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​വ​ണം.

അ​പ​ക​ട​ങ്ങ​ളു​ണ്ട്

കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്താ​ലാ​ണ് മാ​തൃ-​ന​വ​ജാ​ത​ശി​ശു മ​ര​ണ​നി​ര​ക്ക് വ​ള​രെ​യ​ധി​കം കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലൊ​ക്കെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്നു മി​ക​ച്ച രീ​തി​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​മ്പോ​ള്‍ അ​തി​നു വി​പ​രീ​ത​മാ​യി​ട്ടാ​ണ് അ​നാ​രോ​ഗ്യ​പ​ര​മാ​യി വീ​ടു​ക​ളി​ല്‍ പ്ര​സ​വം ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ശാ​സ്ത്രീ​യ രീ​തി​ക​ളി​ല്‍ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ജീ​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​കും എ​ന്നു മ​ന​സി​ലാ​ക്കു​ക.

പ്ര​സ​വം അ​ത്ര ല​ളി​ത​മ​ല്ല

പ്ര​സ​വം വ​ള​രെ ല​ളി​ത​മാ​ണെ​ന്ന് ന​മ്മ​ള്‍ വി​ചാ​രി​ക്കു​ന്ന​തി​ലാ​ണു തെ​റ്റ്. പ്ര​സ​വ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി ന​ട​ക്കു​ക​യും അ​മ്മ​യും കു​ഞ്ഞു​ങ്ങ​ളും ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് പ്ര​സ​വ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന​തു​കൊ​ണ്ട് മാ​ത്ര​മാ​ണ്. പ്ര​സ​വം എ​ന്ന​ത് ഏ​തു​സ​മ​യ​ത്തും പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​വു​ന്ന ഒ​രു പ്ര​ക്രി​യ​യാ​ണ്. യ​ഥാ​സ​മ​യം അ​ത് വേ​ണ്ട​പോ​ലെ നേ​രി​ടാ​നു​ള്ള സം​വി​ധാ​ന​മി​ല്ലെ​ങ്കി​ല്‍ അ​മ്മ​യെ​യോ കു​ഞ്ഞി​നെ​യോ ര​ണ്ടു​പേ​രെ​യു​മോ ന​മു​ക്ക് ന​ഷ്ട​പ്പെ​ടാം. വീ​ട്ടി​ല്‍ പ്ര​സ​വി​ക്കു​ന്ന മാ​ര്‍​ഗം തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തു വ​ഴി ഈ ​അ​പ​ക​ട​മാ​ണ് നാം ​വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത്. അ​തു മ​ന​സി​ലാ​ക്കി ബു​ദ്ധി​പൂ​ര്‍​വം, ഗ​ര്‍​ഭി​ണി​ക​ള്‍ വീ​ട്ടി​ല്‍ പ്ര​സ​വി​ക്കു​ന്ന രീ​തി​യി​ല്‍ നി​ന്ന് പി​ന്‍​തി​രി​യ​ണം. പു​റ​കി​ലേ​ക്ക​ല്ലാ, മു​മ്പി​ലേ​ക്കാ​ണു നാം ​ന​ട​ക്കേ​ണ്ട​ത്.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ല​ക്ഷ്മി അ​മ്മാ​ൾ
ക​ൺ​സ​ൾ​ട്ട​ന്‍റ്, ഗൈ​ന​ക്കോ​ള​ജി​സ്റ്റ്
എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Health

മുലയൂട്ടൽ -എ​പ്പോ​ൾ മുതൽ എ​ത്ര കാ​ല​ത്തേ​ക്ക്..? ..ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ​മ്പൂ​ർ​ണ മു​ല​യൂ​ട്ട​ൽ

കു​ഞ്ഞി​ന് ആ​ദ്യ ആ​റു​മാ​സം മു​ല​പ്പാ​ൽ മാ​ത്രം ന​ൽ​കു​ക. മ​റ്റു ദ്രാ​വ​ക​ങ്ങ​ളോ ഭ​ക്ഷ​ണ​ങ്ങ​ളോ കൂ​ടാ​തെ ആ​ദ്യ​ത്തെ ആ​റു​മാ​സം അ​മ്മ​യു​ടെ മു​ല​പ്പാ​ൽ മാ​ത്രം. ഇ​ത് ജീ​വി​ത​കാ​ലം മു​ഴു​വ​നും കു​ഞ്ഞി​ന് ആ​രോ​ഗ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ പാ​കും.

അ​മ്മ​യ്ക്കു​ള്ള നേ​ട്ട​ങ്ങ​ൾ

* കു​ഞ്ഞു​മാ​യു​ള്ള വൈ​കാ​രി​ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ന്നു.

* സ്‌​ത​നാ​ർ​ബു​ദ​ത്തി​നും ഗ​ർ​ഭാ​ശ​യ അ​ർ​ബു​ദ​ത്തി​നു​മു​ള്ള സാ​ധ്യ​ത​ക​ൾ കു​റ​യ്ക്കു​ന്നു.

* അ​മ്മ​യു​ടെ ശ​രീ​ര​ഭാ​രം വേ​ഗം പു​ർ​വ​സ്ഥി​തി​യി​ലെ​ത്തി​ക്കുന്നു, ​അ​മി​തവ​ണ്ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ കു​റ​യ്ക്കു​ന്നു.

കു​ഞ്ഞി​നു​ള്ള നേ​ട്ട​ങ്ങ​ൾ

* മു​ല​പ്പാ​ൽ സ​മ്പൂ​ർ​ണ പോ​ഷ​കാ​ഹാ​രം

* രോ​ഗ​പ്ര​തി​രോ​ധം ഉ​റ​പ്പു​വ​രു​ത്തു​ന്നു.

* ശ​രീ​രോ​ഷ്‌​മാ​വ് സ്വാ​ഭാ​വി​ക​മാ​യി നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു.

* ഭാ​വി​യി​ൽ അ​മി​ത​വ​ണ്ണം, അ​ല​ർ​ജി​ക​ൾ, പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം എ​ന്നി​വ​യ്ക്കു​ള്ള സാ​ധ്യ​ത​ക​ൾ കു​റ​യ്ക്കു​ന്നു.

തെ​റ്റി​ദ്ധാ​ര​ണ​ക​ളും വ​സ്തു​ത​ക​ളും

തെ​റ്റി​ദ്ധാ​ര​ണ

അ​മ്മ​യ്ക്ക് മു​ല​പ്പാ​ൽ കു​റ​വാ​ണെ​ങ്കി​ൽ മു​ല​യൂ​ട്ടേ​ണ്ട ആ​വ​ശ്യ​മി​ല്ല.

ശ​രി​യാ​യ വ​സ്‌​തു​ത

അ​മ്മ​യ്ക്ക് മു​ല​പ്പാ​ൽ കു​റ​വാ​ണെ​ങ്കി​ലും അ​ത് കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​ത്തെ മെ​ച്ച​പ്പെ​ടു​ത്തും.

മു​ല​പ്പാ​ൽ കൂ​ട്ടു​ന്ന​തി​ന്

കൂ​ടെ​ക്കൂ​ടെ​യു​ള്ള മു​ല​യൂ​ട്ട​ൽ, മു​ല​യൂ​ട്ടു​മ്പോ​ൾ കു​ഞ്ഞി​നെ ശ​രി​യാ​യി പി​ടി​ക്കു​ക, ശ​രി​യാ​യ മാ​ന​സി​ക പി​ന്തു​ണ എ​ന്നി​വ മു​ല​പ്പാ​ൽ കൂ​ട്ടു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്നു.

എ​പ്പോ​ഴാ​ണ്, എ​ത്ര കാ​ല​ത്തേ​ക്കാ​ണ് മു​ല​യൂ​ട്ടേ​ണ്ട​ത്?

1. പ്ര​സ​വ​ത്തി​നു ശേ​ഷം ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ

2. ആ​ദ്യ​ത്തെ ആ​റു​മാ​സം മ​റ്റു ദ്രാ​വ​ക​ങ്ങ​ളോ ഭ​ക്ഷ​ണ​ങ്ങ​ളോ ന​ൽ​ക​രു​ത്.

3. കു​ഞ്ഞി​ന് ചു​രു​ങ്ങി​യ​ത് 2 വ​യ​സാ​കു​ന്ന​തു വ​രെ​യെ​ങ്കി​ലും മു​ല​യൂ​ട്ട​ൽ തു​ട​ര​ണം

 

വി​വ​ര​ങ്ങ​ൾ- ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് കേ​ര​ള സ​ർ​ക്കാ​ർ

Latest News

Corehub Up