Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Worker Injured

Alappuzha

തോ​ട്ട​പ്പ​ള്ളി​യി​ൽ ര​ണ്ടു മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു, തൊ​ഴി​ലാ​ളി​ക്കു പ​രി​ക്ക്

അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ൽ ര​ണ്ടു മ​ത്സ്യ​ബ​ന്ധ​നവ​ള്ള​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. ഒ​രു തൊ​ഴി​ലാ​ളി​ക്കു പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ തോ​ട്ട​പ്പ​ള്ളി പ​ടി​ഞ്ഞാ​റ് വ​ല കോ​രു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ടാ​ണ് വ​ള്ള​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച​ത്.

ആ​ണ്ടി​യാ​ർ ദീ​പം, അ​റ​യ്ക്ക​ൽ എ​ന്നീ വീ​ഞ്ച് വ​ള്ള​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​തി​ൽ ആ​ണ്ടി​യാ​ർ ദീ​പം എ​ന്ന വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ പൊ​ള്ളേ​ത്തൈ സ്വ​ദേ​ശി ജോ​യി(58)യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു വ​ള്ള​ത്തി​നും ത​ക​രാ​റ് സം​ഭ​വി​ച്ചു.

Latest News

Corehub Up