Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Test Championship

ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ്; പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ കി​വീ​സ് ര​ണ്ടാം സ്ഥാ​ന​ത്ത്

ദു​ബാ​യി: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര തൂ​ത്തു​വാ​രി​യ​തി​നു പി​ന്നാ​ലെ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മി​ക​ച്ച നേ​ട്ട​വു​മാ​യി ന്യൂ​സി​ല​ന്‍​ഡ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പി​ൻ​ത​ള്ളി കി​വീ​സ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

അ​വ​ര്‍​ക്ക് 77.78 പോ​യി​ന്‍റ് ശ​ത​മാ​ന​വും 28 പോ​യി​ന്‍റു​മു​ണ്ട്. ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് സൈ​ക്ക​ളി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ആ​ദ്യ പ​ര​മ്പ​ര ആ​യി​രു​ന്നി​ത്. അ​തേ​സ​മ​യം ഓ​സ്‌​ട്രേ​ലി​യ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. ക​ളി​ച്ച ആ​റ് ടെ​സ്റ്റി​ലും ജ​യി​ച്ച ഓ​സ്‌​ട്രേ​ലി​യ്ക്ക് 72 പോ​യി​ന്‍റും 100 പോ​യി​ന്‍റ് ശ​ത​മാ​ന​വു​മു​ണ്ട്.

മൂ​ന്ന് ജ​യ​വും ഒ​രു തോ​ല്‍​വി​യും ഉ​ൾ​പ്പ​ടെ 36 പോ​യി​ന്‍റും 75 പോ​യ​ന്‍റ് ശ​ത​മാ​ന​വു​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു​ള്ള​ത്. നി​ല​വി​ൽ അ​വ​ർ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഒ​മ്പ​ത് ടെ​സ്റ്റു​ക​ള്‍ ക​ളി​ച്ച ഇ​ന്ത്യ നാ​ലു ജ​യ​വും നാ​ലു തോ​ല്‍​വി​യും ഒ​രു സ​മ​നി​ല​യും വ​ഴ​ങ്ങി. 52 പോ​യി​ന്‍റും 48.15 പോ​യി​ന്‍റ് ശ​ത​മാ​ന​വു​മാ​യി ആ​റാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.

 

 

Latest News

Corehub Up