Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Worldcup Football

ഞെ​ട്ടി​ക്കൽ ബോ​സ്നി​യ...

ഫി​ഫ ലോ​ക​ക​പ്പി​ൽ ഗ്ലാ​മ​ർ​ര​ഹി​ത ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​ണ് ബി ​ഗ്രൂ​പ്പ്. ക​രു​ത്ത​രാ​യ ഇ​റ്റ​ലി​യെ പ്ലേ ​ഓ​ഫ് ഫൈ​ന​ലി​ൽ വീ​ഴ്ത്തി​യ ബോ​സ്നി​യ​യാ​ണ് ഗ്രൂ​പ്പി​ന്‍റെ ഐ​ശ്വ​ര്യം. ആ​തി​ഥേ​യ​രാ​യ കാ​ന​ഡ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ഖ​ത്ത​ർ എ​ന്നി​വ​രാ​ണ് മ​റ്റു ഗ​ടി​ക​ൾ.

കാ​ന​ഡ

1986ലും 2022​ലും സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ണ്ട്‌. ക​ഴി​ഞ്ഞ ത​വ​ണ മ​ര​ണ​ഗ്രൂ​പ്പി​ൽ പെ​ട്ടു​പോ​യ കാ​ന​ഡ​യ്ക്ക് ഒ​രു പോ​യി​ന്‍റ്പോ​ലും നേ​ടാ​നാ​വാ​തെ മ​ട​ങ്ങേ​ണ്ടി​വ​ന്നി​രു​ന്നു. മാ​നേ​ജ​ർ ജെ​സി മാ​ർ​ഷാ​ണ് കാ​ന​ഡ​യു​ടെ ആ​ത്മ​വി​ശ്വാ​സം. ഇ​ത്ത​വ​ണ ഗ്രൂ​പ്പ് ഘ​ട്ടം ക​ട​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 2024 കോ​പ്പ അ​മേ​രി​ക്ക സെ​മി​ഫൈ​ന​ൽ വ​രെ ടീ​മി​നെ കൊ​ണ്ടെ​ത്തി​ക്കാ​ൻ ജെ​സി മാ​ർ​ഷി​ന് സാ​ധി​ച്ചു. യു​വ​ന്‍റ​സ് താ​രം ജൊ​നാ​ഥ​ൻ ഡേ​വി​ഡാ​ണ് സ്റ്റാ​ർ പ്ലെ​യ​ർ. കാ​ന​ഡ​യു​ടെ എ​ക്കാ​ല​ത്തെയും മി​ക​ച്ച ഗോ​ൾ​വേ​ട്ട​ക്കാ​ര​നാ​ണ് ഈ 26​കാ​ര​ൻ. രാ​ജ്യ​ത്തി​നാ​യി 75 ക​ളി​ക​ളി​ൽ 39 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. ബ​യേ​ൺ മി​ഡ്ഫീ​ൽ​ഡ​ർ അ​ൽ​ഫോ​ൻ​സോ ഡേ​വി​സും കാ​ന​ഡ​യു​ടെ പ്ര​തീ​ക്ഷ​യാ​ണ്.

സ്വി​റ്റ്സ​ർ​ല​ൻ​ഡ്

12 ത​വ​ണ ലോ​ക​ക​പ്പി​ൽ സാ​ന്നി​ദ്ധ്യ​മ​റി​യി​ച്ച​ട്ടു​ണ്ട്. 1934, 1938, 1954 വ​ർ​ഷ​ങ്ങ​ളി​ൽ ക്വാ​ർ​ട്ട​റി​ലെ​ത്തി. തു​ട​ർ​ച്ച​യാ​യ ആ​റാം ലോ​ക​ക​പ്പാ​ണ്. 2009ലെ ​അ​ണ്ട​ർ 17 ലോ​ക​ക​പ്പ് നേ​ടി​യ ടീ​മി​ലെ താ​ര​മാ​യി​രു​ന്ന ഗ്രാ​നി​റ്റ് ഷാ​ക​യാ​ണ് ക്യാ​പ്റ്റ​ൻ. സ​ണ്ട​ർ​ല​ൻ​ഡ് എ​ഫ്സി​യു​ടെ മ​ധ്യ​ത്തി​ന്‍റെ ക​ടി​ഞ്ഞാ​ൺ പി​ടി​ക്കു​ന്ന ഷാ​ക​യി​ലാ​ണ് സ്വി​സ് ടീ​മി​ന്‍റെ പ്ര​തീ​ക്ഷ. പ്ര​തി​രോ​ധ​താ​രം മാ​നു​വ​ൽ അ​കാ​ഞ്ചി, ഗോ​ൾ​കീ​പ്പ​ർ ഗ്രി​ഗോ​ർ കോ​ബ​ൽ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​മു​ഖ​ർ. മു​ര​റ്റ്‌ യാ​കി​നാ​ണ് കോ​ച്ച്‌.

ഖ​ത്ത​ർ

ആ​ദ്യ​മാ​യാ​ണ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളു​ടെ ക​ട​മ്പ​ക​ട​ന്ന് ലോ​ക​ക​പ്പി​നെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ആ​തി​ഥേ​യ​രാ​യി ലോ​ക​ക​പ്പി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു. ഗ്രൂ​പ്പി​ലെ ഏ​റ്റ​വും താ​ഴ്ന്ന റാങ്കിം​ഗു​ള്ള ടീ​മാ​ണ്. പ്ര​തി​രോ​ധ​മാ​ണ് മെ​യി​ൻ. ശാ​രീ​രി​ക​മാ​യി ശ​ക്ത​രാ​യ യൂ​റോ​പ്യ​ൻ എ​തി​രാ​ളി​ക​ളോ​ട് ഇ​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന​ത് ചോ​ദ്യ​മാ​ണ്. കോ​ച്ച് യു​ലെ​ൻ ലോ​പെ​ഗു​യി​യാ​ണു ടീ​മി​ലെ സൂ​പ്പ​ർ താ​രം. സ്പെ​യി​ൻ ദേ​ശീ​യ ടീം, ​റ​യ​ൽ, സെ​വി​യ്യ തു​ട​ങ്ങി​യ വ​മ്പ​ൻ ക്ല​ബ്ബു​ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ച യു​ല​ന്‍റെ ‘ത​ല​ക്ക​നം' ടീ​മി​നെ ഗ്രൂ​പ്പ് ഘ​ട്ടം ക​ട​ത്തു​മോ​യെ​ന്ന് കാ​ത്തി​രു​ന്നു​കാ​ണ​ണം. ഹ​സ​ൻ അ​ൽ ഹൈ​ദോ​സാ​ണ് നാ​യ​ക​ൻ. അ​ൽ​മോ​സ്‌ അ​ലി​യും മു​ഹ​മ്മ​ദ് മു​ന്താ​രി​യും ശ്ര​ദ്ധേ​യ​താ​ര​ങ്ങ​ൾ.

ബോ​സ്നി​യ

യൂ​റോ​പ്യ​ൻ ലോ​ക​ക​പ്പ് യോ​ഗ്യ​താ പ്ലേ​ഓ​ഫി​ൽ അ​സൂ​റി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യാ​ണ് ബോ​സ്നി​യ ലോ​ക​ക​പ്പി​ന് ടി​ക്ക​റ്റെ​ടു​ത്ത​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടു​ന്ന​ത്.

വെ​റ്റ​റ​ൻ താ​രം എ​ഡി​ൻ സെ​ക്കോ​യാ​ണ് പ്ര​ധാ​ന​ താ​രം. ജ​ർ​മ​ൻ ലീ​ഗി​ലെ ഷാ​ൽ​കെ​യു​ടെ താ​ര​മാ​യ ഈ 40കാ​ര​നാ​ണ് ബോ​സ്നി​യ​ൻ ആ​ക്ര​മ​ണ​ത്തി​ന്‍റെ കു​ന്ത​മു​ന.

2014 ലോ​ക​ക​പ്പി​ൽ ക​ളി​ച്ച ബോ​സ്നി​യ​യു​ടെ സു​വ​ർ​ണ ത​ല​മു​റ​യു​ടെ ഭാ​ഗ​മാ​ണ് സെ​കോ. ടീ​മി​ന്‍റെ എ​ൻ​ജി​ൻ റൂ​മി​ൽ ബെ​ഞ്ച​മി​ൻ ട​ഹി​റോ​വി​ച്ചും അ​ർ​മി​ൻ ജി​ഗോ​വി​ച്ചു​മാ​ണു​ള്ള​ത്. സെ​ർ​ജെ​ജ്‌ ബാ​ർ​ബ​റ​സാ​ണ് കോ​ച്ച്‌.

Latest News

Corehub Up