Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Worldleaders

ലോകനേതാക്കൾക്ക് തോക്ക് സമ്മാനിച്ച് തുർക്കി

അ​​​​ങ്കാ​​​​റ: ലോ​​​​ക​​​​നേ​​​​താ​​​​ക്ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ഉ​​​​ച്ച​​​​കോ​​​​ടി​​​​ക​​​​ളി​​​​ൽ ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​ജ്യം അ​​​​തി​​​​ഥി​​​​ക​​​​ൾ​​​​ക്കു സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന പ​​​​തി​​​​വു​​​​ണ്ട്.

എ​​​​ന്നാ​​​​ൽ, ഇ​​​​ക്കു​​​​റി തു​​​​ർ​​​​ക്കി​​​​യി​​​​ലെ അ​​​​ങ്കാ​​​​റ​​​​യി​​​​ൽ സ​​​​മാ​​​​പി​​​​ച്ച നാ​​​​റ്റോ ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കു​​​ശേ​​​​ഷം തു​​​​ർ​​​​ക്കി പ്ര​​​​സി​​​​ഡ​​​​ന്‍റ് റ​​​​ജ​​​​ബ് ത്വ​​​​യ്യി​​​​ബ് എ​​​ർ​​​ദോ​​​​ഗ​​​​ൻ നാ​​​​റ്റോ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു ന​​​​ൽ​​​​കി​​​​യ സ​​​​മ്മാ​​​​നം തി​​​​ക​​​​ച്ചും അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യി. ഒ​​​​രു റി​​​​വോ​​​​ൾ​​​​വ​​​​റും ആ​​​​റു ​വെ​​​​ടി​​​​യു​​​​ണ്ട​​​​ക​​​​ളു​​​​മാ​​​ണ് പ്ര​​​ത്യേ​​​ക പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ലാ​​​ക്കി എർദോഗൻ ലോ​​​​ക​​​​നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു സ​​​​മ്മാ​​​​ന​​​​മാ​​​​യി ന​​​​ൽ​​​​കി​​​​യ​​​​ത്.

ര​​​​ണ്ടു ദി​​​​വ​​​​സം നീ​​​​ണ്ട ഉ​​​​ച്ച​​​​കോ​​​​ടി ക​​​​ഴി​​​​ഞ്ഞു മ​​​​ട​​​​ങ്ങ​​​​വേ ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കി​​​യ​​​ർ സ്റ്റാ​​​​ർ​​​​മ​​​​റാ​​​​ണ് ത​​​​നി​​​​ക്കും മ​​​​റ്റു നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കും ല​​​​ഭി​​​​ച്ച അ​​​​സാ​​​​ധാ​​​​ര​​​​ണ സ​​​​മ്മാ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ദ്യ​​​​മാ​​​​യി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്.

ക​​​​റു​​​​ത്ത ലൈ​​​​നിം​​​​ഗു​​​​ള്ള ചു​​​​വ​​​​ന്ന പെ​​​​ട്ടി​​​​യി​​​​ൽ സൂ​​​​ക്ഷി​​​​ച്ച, അ​​​​വ​​​​ര​​​​വ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ൾ കൊ​​​​ത്തി​​​​യെ​​​​ടു​​​​ത്ത ഓ​​​​രോ റി​​​​വോ​​​​ൾ​​​​വ​​​​റാണ് നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു ല​​​​ഭി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ, അ​​​​സാ​​​​ധാ​​​​ണ​​​​ന​​​​ട​​​​പ​​​​ടി​​​​യെ​​​​പ്പ​​​​റ്റി തു​​​​ർ​​​​ക്കി പ്ര​​​​സി​​​​ഡ​​​​ന്‍റി​​​ന്‍റെ ഓ​​​​ഫീ​​​​സി​​​​ൽ​​​നി​​​​ന്ന് ഇ​​​​തു​​​​വ​​​​രെ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളൊ​​​​ന്നും ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല.

Latest News

Corehub Up