Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yoga For

Kottayam

ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ജീ​​വി​​ത​​ത്തി​​നു യോ​​ഗ ശീ​​ല​​മാ​​ക്കൂhttps://www.deepika.com/assets/images/panel/placeholder2.jpg...

ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ജീ​​വി​​ത​​ശൈ​​ലി​​യു​​ടെ പ്ര​​തീ​​ക​​മാ​​ണ് യോ​​ഗ​​. ശ​​രീ​​ര​​ത്തി​​നും മ​​ന​​സി​​നും ഉ​​ണ​​ര്‍​വ് പ​​ക​​രാ​​ന്‍ ചി​​ട്ട​​യാ​​യ യോ​​ഗ പ​​രി​​ശീ​​ല​​നം ഉ​​പ​​ക​​രി​​ക്കു​​ം. തി​​ര​​ക്കേ​​റി​​യ ഇ​​ന്ന​​ത്തെ ജീ​​വി​​ത​​ത്തി​​ല്‍ സ​​മ്മ​​ര്‍​ദം കു​​റ​​യ്ക്കാ​​നും ശാ​​രീ​​രി​​ക-​​മാ​​ന​​സി​​ക ആ​​രോ​​ഗ്യം മെ​​ച്ച​​പ്പെ​​ടു​​ത്താ​​നും യോ​​ഗ വ​​ലി​​യ പ​​ങ്കു​​വ​​ഹി​​ക്കു​​ന്നു.

യോ​​ഗ​​യു​​ടെ പ്രാ​​ധാ​​ന്യം ലോ​​ക​​മെ​​മ്പാ​​ടും പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി എ​​ല്ലാ വ​​ര്‍​ഷ​​വും ജൂ​​ണ്‍ 21ന് ​​അ​​ന്താ​​രാ​​ഷ്ട്ര യോ​​ഗ​​ദി​​നം ആ​​ച​​രി​​ച്ചു​​വ​​രു​​ന്നു. ആ​​രോ​​ഗ്യ​​മു​​ള്ള സ​​മൂ​​ഹ​​ത്തി​​നും സ​​ന്തു​​ലി​​ത​​മാ​​യ ജീ​​വി​​ത​​ത്തി​​നും യോ​​ഗ ഒ​​രു മി​​ക​​ച്ച മാ​​ര്‍​ഗ​​മാ​​ണെ​​ന്ന് ഈ ​​ദി​​നം ന​​മ്മെ ഓ​​ര്‍​മി​​പ്പി​​ക്കു​​ന്നു.
ന​​മ്മു​​ടെ ശ​​രീ​​ര​​ത്തെ നി​​വ​​ര്‍​ന്നു നി​​ല്‍​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കു​​ക​​യും അ​​ന​​വ​​ധി ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ളു​​ടെ സം​​യോ​​ജി​​ത പ്ര​​വ​​ര്‍​ത്ത​​നം ന​​ട​​ത്തു​​ക​​യും ചെ​​യ്യു​​ന്ന കേ​​ന്ദ്ര നാ​​ഡീ​​വ്യൂ​​ഹ​​ത്തി​​ന്‍റെ പ്ര​​ധാ​​ന ഭാ​​ഗ​​മാ​​ണ് ന​​ട്ടെ​​ല്ല്. അ​​മി​​ത ശാ​​രീ​​രി​​ക അ​​ധ്വാ​​നം ഉ​​ള്ള​​വ​​രി​​ലും തീ​​ര്‍​ത്തും അ​​ല​​സ​​ജീ​​വി​​തം ന​​യി​​ക്കു​​ന്ന​​വ​​രി​​ലും ഇ​​ന്ന് സാ​​ധാ​​ര​​ണ​​യാ​​യി ക​​ണ്ടു​​വ​​രു​​ന്ന ഒ​​ന്നാ​​ണ് ന​​ടു​​വേ​​ദ​​ന​​യും ക​​ഴു​​ത്തു​​വേ​​ദ​​ന​​യും.
വ്യാ​​യാ​​മ​​ക്കു​​റ​​വ്, ശാ​​രീ​​രി​​ക പ​​രി​​ച​​ര​​ണ​​ക്കു​​റ​​വ്, സ്വ​​ന്തം വ്യാ​​യാ​​മ പ​​രി​​ധി​​യെ​​ക്കു​​റി​​ച്ചു​​ള്ള അ​​റി​​വി​​ല്ലാ​​യ്മ എ​​ന്നി​​വ ന​​ട്ടെ​​ല്ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​ശ്‌​​ന​​ങ്ങ​​ള്‍​ക്ക് വ​​ഴി​​യൊ​​രു​​ക്കു​​ന്നു. ല​​ളി​​ത​​മാ​​യ ചി​​ല യോ​​ഗാ​​സ​​ന​​ങ്ങ​​ള്‍ ന​​ട്ടെ​​ല്ലി​​ന്‍റെ ആ​​രോ​​ഗ്യം മെ​​ച്ച​​പ്പെ​​ടു​​ത്താ​​നു​​ള്ള ച​​വി​​ട്ടു​​പ​​ടി​​യാ​​യി ചെ​​യ്യാ​​ന്‍ സാ​​ധി​​ക്കും.

ന​​ട്ടെ​​ല്ലി​​നാ​​യു​​ള്ള പ്ര​​ധാ​​ന
യോ​​ഗാ​​സ​​ന​​ങ്ങ​​ള്‍:


ഭു​​ജം​​ഗാ​​സ​​നം- ശ​​രി​​യാ​​യ രീ​​തി​​യി​​ല്‍ ചെ​​യ്യു​​മ്പോ​​ള്‍, ന​​ട്ടെ​​ല്ലി​​ന്‍റെ ഓ​​രോ ക​​ശേ​​രു​​ക്ക​​ളു​​ടെ​​യും വ​​ഴ​​ക്കം വ​​ര്‍​ധി​​ക്കു​​ക​​യും ക​​ഠി​​ന​​ത കു​​റ​​യു​​ക​​യും ശ​​രീ​​ര​​ത്തി​​ന്‍റെ പൊ​​സി​​ഷ​​ന്‍ മെ​​ച്ച​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ം.
ബാ​​ലാ​​സ​​നം- ഇ​​ടു​​പ്പും ന​​ട്ടെ​​ല്ലും മെ​​ല്ലെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്നു. പു​​റം​​വേ​​ദ​​ന ബു​​ദ്ധി​​മു​​ട്ട്, പൊ​​സി​​ഷ​​ന്‍ മാ​​റ്റ​​ത്തി​​ലെ ബു​​ദ്ധി​​മു​​ട്ട് എ​​ന്നി​​വ കു​​റ​​യ്ക്കാ​​ന്‍ ഇ​​ത് സ​​ഹാ​​യ​​ക​​ര​​മാ​​ണ്.

സു​​പ്ത മ​​ത്സ്യേ​​ന്ദ്രാ​​സ​​നം- ന​​ട്ടെ​​ല്ല് ന​​ല്ല​​തു​​പോ​​ലെ നി​​വ​​ര്‍​ത്തി സ്വാ​​ഭാ​​വി​​ക ച​​ല​​ന​​പ​​രി​​ധി വ​​ര്‍​ധി​​പ്പി​​ക്കു​​ന്നു. വ​​ശ​​ത്തേ​​ക്ക് വ​​ള​​യ​​ല്‍, തി​​രി​​വ്, ക​​ഴു​​ത്തി​​ന്‍റെ​​യും പു​​റ​​ത്തി​​ന്‍റെ​​യും ച​​ല​​നം എ​​ന്നി​​വ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്നു.
സേ​​തു​​ബ​​ന്ധാ​​സ​​നം- ക​​ഴു​​ത്തും പു​​റ​​വും ത​​മ്മി​​ലു​​ള്ള ഏ​​കോ​​പ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തി ന​​ട്ടെ​​ല്ല് ശ​​രി​​യാ​​യ നി​​ല​​യി​​ല്‍ നി​​ല​​നി​​ര്‍​ത്താ​​ന്‍ സ​​ഹാ​​യി​​ക്കു​​ന്നു. കൂ​​ടാ​​തെ വ​​യ​​ര്‍, ന​​ടു​​വ്, കാ​​ലു​​ക​​ള്‍ എ​​ന്നി​​വ​​യി​​ലെ പേ​​ശി​​ക​​ളെ ശ​​ക്തി​​പ്പെ​​ടു​​ത്തി പൊ​​സി​​ഷ​​ന്‍ ന​​ല്ല രീ​​തി​​യി​​ല്‍​ത​​ന്നെ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്നു.

യോ​​ഗ​​യു​​ടെ യ​​ഥാ​​ര്‍​ഥ ഗു​​ണ​​ഫ​​ലം ല​​ഭി​​ക്കു​​ന്ന​​ത് ശ​​രീ​​ര​​ച​​ല​​ന​​ങ്ങ​​ളെ ശ്വാ​​സ​​ത്തോ​​ടും അ​​നു​​ഭൂ​​തി​​യോ​​ടും തി​​രി​​ച്ച​​റി​​വോ​​ടും കൂ​​ടി ചേ​​ര്‍​ത്തു​​നി​​ര്‍​ത്തി ഏ​​കോ​​പി​​പ്പി​​ക്കു​​മ്പോ​​ഴാ​​ണ്. ഈ ​​സ​​മ​​ഗ്ര സ​​മീ​​പ​​നം വ്യ​​ക്തി​​ക്ക് ശാ​​രീ​​രി​​ക, മാ​​ന​​സി​​ക, വി​​കാ​​ര​​പ​​ര​​മാ​​യ ഗു​​ണം ചെ​​യ്യു​​ന്നു.

Latest News

Corehub Up