Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : You Can Reach School By Bicycle

Kottayam

നട​ന്നു വ​ല​യേ​ണ്ട, സൈ​ക്കി​ളി​ൽ സ്‌​കൂ​ളി​ലെ​ത്താം

കു​​മ​​ര​​കം: ബ​​സ് സ​​ർ​​വീ​​സി​ല്ലാ​തെ​യും സ​​ഹ​​പാ​​ഠി​​ക​​ൾ കൂ​​ട്ടി​​നി​​ല്ലാ​​തെ​യും ന​​ട​​ന്നു വ​​ല​​ഞ്ഞ 29 വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ​​ക്ക് ഇ​​നി സൈ​​ക്കി​​ളി​ൽ സ്കൂ​ളി​ലെ​ത്താം. സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ സി​​എ​​സ്ആ​​ർ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി പെ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്ക് സൈ​​ക്കി​​ളു​​ക​​ൾ വി​​ത​​ര​​ണം ചെ​യ്ത​ത്.

കു​​മ​​ര​​കം ഗ​​വ. ഹൈ​​സ്കൂ​​ൾ, ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ പ​​ഠി​​ക്കു​​ന്ന, വീ​​ട്ടി​​ൽ ഏ​​ക പെ​​ൺ​​കു​​ട്ടി മാ​​ത്ര​​മു​​ള്ള ബ​​സ് റൂ​​ട്ട് പോ​​ലും ഇ​​ല്ലാ​​ത്ത ദൂ​​രെ​​യു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ​​നി​​ന്നു ന​​ട​​ന്ന് സ്‌​​കൂ​​ളി​​ലെ​​ത്തി പ​​ഠി​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ​​ക്കാ​​ണ് എ​​സ്ബി​​ഐ കു​​മ​​ര​​കം ബ്രാ​​ഞ്ചി​​ന്‍റെ സ​​ഹാ​​യ ഹ​​സ്തം.

മ​​ഴ​​യും വെ​​യി​​ലും സ​​ഹി​​ച്ച്, ക്ഷീ​​ണി​​ച്ച് ക്ലാ​​സി​​ൽ എ​​ത്തു​​ന്ന​​തി​​ന് പ​​ക​​രം, ഇ​​നി അ​​വ​​ർ​​ക്ക് ഉ​​ന്മേ​​ഷ​​ത്തോ​​ടെ, സ​​മ​​യ​​ത്ത് സ്കൂ​​ളി​​ൽ എ​​ത്താ​​ൻ ക​​ഴി​​യു​​മെ​​ന്നും പ​​ഠ​​ന​​ത്തി​​ൽ കൂ​​ടു​​ത​​ൽ ശ്ര​​ദ്ധി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്നും ബ്രാ​​ഞ്ച് മാ​​നേ​​ജ​​ർ പ​​റ​​ഞ്ഞു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം പി.​​കെ. വൈ​​ശാ​​ഖ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് വി​​ജ​​യ​​കു​​മാ​​ർ ആ​​യി​​ല്യ​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ സ്‌​​കൂ​​ൾ അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ന്ന പ​​രി​​പാ​​ടി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത്‌ അം​​ഗം പി.​കെ. വൈ​​ശാ​​ഖ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ.​​പി. ഗോ​​പി, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​ഗം അ​​ല​​ൻ കു​​രി​​യാ​​ക്കോ​​സ് മാ​​ത്യു, പ്രി​​ൻ​​സി​​പ്പ​​ൽ സ​​ത്യ​​ൻ, ഹെ​​ഡ്മാ​​സ്റ്റ​​ർ അ​​ബ്‌​​ദു​​ൽ ക​​ലാം, ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി അ​​ധ്യാ​​പി​​ക പൂ​​ജ, വാ​​ർ​​ഡ് അം​​ഗം ബി​​നു തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up