ജില്ലാ പഞ്ചായത്തഗം പി.കെ. വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു
കുമരകം: ബസ് സർവീസില്ലാതെയും സഹപാഠികൾ കൂട്ടിനില്ലാതെയും നടന്നു വലഞ്ഞ 29 വിദ്യാർഥിനികൾക്ക് ഇനി സൈക്കിളിൽ സ്കൂളിലെത്താം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തത്.
കുമരകം ഗവ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പഠിക്കുന്ന, വീട്ടിൽ ഏക പെൺകുട്ടി മാത്രമുള്ള ബസ് റൂട്ട് പോലും ഇല്ലാത്ത ദൂരെയുള്ള പ്രദേശങ്ങളിൽനിന്നു നടന്ന് സ്കൂളിലെത്തി പഠിക്കുന്ന കുട്ടികൾക്കാണ് എസ്ബിഐ കുമരകം ബ്രാഞ്ചിന്റെ സഹായ ഹസ്തം.
മഴയും വെയിലും സഹിച്ച്, ക്ഷീണിച്ച് ക്ലാസിൽ എത്തുന്നതിന് പകരം, ഇനി അവർക്ക് ഉന്മേഷത്തോടെ, സമയത്ത് സ്കൂളിൽ എത്താൻ കഴിയുമെന്നും പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയുമെന്നും ബ്രാഞ്ച് മാനേജർ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് വിതരണോദ്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് വിജയകുമാർ ആയില്യത്തിന്റെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ് ഉദ്ഘാടനം ചെയ്തു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, ബ്ലോക്ക് പഞ്ചായത്തംഗം അലൻ കുരിയാക്കോസ് മാത്യു, പ്രിൻസിപ്പൽ സത്യൻ, ഹെഡ്മാസ്റ്റർ അബ്ദുൽ കലാം, ഹയർ സെക്കൻഡറി അധ്യാപിക പൂജ, വാർഡ് അംഗം ബിനു തുടങ്ങിയവർ പ്രസംഗിച്ചു.
Tags : you can reach school by bicycle bicycle NattuVishesham DistrictNews