Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young Doctor

യു​വ​ന​ടി പ്ര​തി​യാ​യ കേ​സി​ല്‍ വ​ന്‍ ട്വി​സ്റ്റ് ; യു​വ ഡോ​ക്ട​ര്‍​ക്കെ​തി​രെ ബ​ലാ​ത്സം​ഗ​ക്കേ​സ്

കൊ​ച്ചി​യി​ല്‍ യു​വ ന​ടി പ്ര​തി​യാ​യ കേ​സി​ല്‍ വ​ന്‍ ട്വി​സ്റ്റ്. മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ ഡോ​ക്ട​ര്‍​ക്കെ​തി​രെ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പൊ​ലി​സ് ബ​ലാ​ത്സം​ഗ​ക്കേ​സ് എ​ടു​ത്തു. ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ ഡോ. ​ജോ​ണ്‍​സ​ണ്‍ കെ. ​വ​ര്‍​ഗീ​സി​നെ​തി​രേ​യാ​ണ് (41) പൊ​ലി​സ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ ഫോ​ണ്‍ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

യു​വ​ന​ടി​യു​ടെ ബ​ന്ധു​വാ​യ 50കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. ക​ഴി​ഞ്ഞ പ​ത്തി​നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഡോ​ക്ട​റു​ടെ പ​രി​ച​യ​ക്കാ​രി​യാ​യ സ്ത്രീ​യെ ഇ​യാ​ള്‍ മ​ദ്യം ന​ല്‍​കി​യ ശേ​ഷം ഹോ​ട്ട​ലി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്. യു​വ ഡോ​ക്ട​റെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യാ​ണ് വി​വ​രം.

അ​തേ​സ​മ​യം, അ​ടു​ത്ത ബ​ന്ധു​വി​നെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കു​ടും​ബ ഡോ​ക്ട​റെ ത​ട​ങ്ക​ലി​ലാ​ക്കി മ​ര്‍​ദി​ക്കു​ക​യും പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​യാ​തി​രി​ക്കാ​ന്‍ മൂ​ന്നു കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ന​ടി​യും അ​ഭി​ഭാ​ഷ​ക​യു​മാ​യ എ​റ​ണാ​കു​ളം ഹി​ല്‍​പാ​ല​സ് അ​ന്‍​സ​ല്‍ സി​റ്റി അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ താ​മ​സി​ക്കു​ന്ന അ​തു​ല്യ ച​ന്ദ്ര (32), ന​ട​നും എ​ക്‌​സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റു​മാ​യ ബി. ​ബി​ബി​ന്‍ പെ​രു​മ്പി​ള്ളി (ബി​ബി​ന്‍ ബേ​ബി 42), കെ.​ബി. വി​ഷ്ണു (31) എ​ന്നി​വ​രെ ക​ട​വ​ന്ത്ര പൊ​ലി​സ് വ്യാ​ഴാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൂ​ട്ടു​പ്ര​തി​ക​ളാ​യ ഒ​മ്പ​തു​പേ​ര്‍​ക്കാ​യി പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ട്വി​സ്റ്റ് ഉ​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 6.30ന് ​പൊ​ന്നു​രു​ന്നി ജൂ​നി​യ​ര്‍ ജ​ന​താ റോ​ഡി​ലെ എ​സ്സെ​ന്‍ സ്പ്രിം​ഗ് ഡേ​ല്‍ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലാ​യി​രു​ന്നു ഡോ​ക്ട​ര്‍​ക്ക് മ​ര്‍​ദ​നം ഏ​റ്റ​ത്. പ്ര​മു​ഖ യു​വ​ന​ട​ന്‍ ത​ന്‍റെ നി​ര്‍​മ്മാ​ണ​ക്ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് താ​മ​സി​ക്കാ​ന്‍ എ​ടു​ത്ത അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റാ​ണി​ത്.

അ​ടു​ത്ത ബ​ന്ധു​വി​ന് അ​സു​ഖം മൂ​ര്‍​ച്ഛി​ച്ചെ​ന്ന് അ​തു​ല്യ അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് കു​രീ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ര്‍ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ എ​ത്തി​യ​ത്. എ​ന്നാ​ല്‍ അ​വി​ടെ ബ​ന്ധു ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ക​രം പ​ല​ഭാ​ഗ​ത്താ​യി ത​മ്പ​ടി​ച്ചി​രു​ന്ന പ്ര​തി​ക​ള്‍ ഡോ​ക്ട​റെ വ​ള​ഞ്ഞ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഏ​താ​നും ദി​വ​സം മു​മ്പ് ഡോ​ക്ട​റി​ല്‍ നി​ന്നു​ണ്ടാ​യ പീ​ഡ​ന​ശ്ര​മം അ​ടു​ത്ത ബ​ന്ധു അ​തു​ല്യ​യോ​ട് പ​റ​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ര്‍​ന്ന് ഡോ​ക്ട​റെ കു​ടു​ക്കാ​ന്‍ പ​ദ്ധ​തി​യി​ടു​ക​യാ​യി​രു​ന്നു. മ​ര്‍​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി​യ ശേ​ഷം രാ​ത്രി 10.30നാ​ണ് ഡോ​ക്ട​റെ വി​ട്ട​യ​ച്ച​ത്.

ചൊ​വ്വാ​ഴ്ച ആ​ദ്യ ഗ​ഡു​വാ​യി 25 ല​ക്ഷം രൂ​പ ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ. എ​ന്നാ​ല്‍ ക​ള​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ ഡോ​ക്ട​ര്‍ ക​ട​വ​ന്ത്ര പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. മൂ​ന്ന് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, സ്മാ​ര്‍​ട്ട് വാ​ച്ച്, ഇ​യ​ര്‍​പോ​ഡ് എ​ന്നി​വ പ്ര​തി​ക​ള്‍ ക​വ​ര്‍​ന്ന​താ​യും പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up