തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജനപ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് സഭാതല സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.
കോവളം സ്പാര്ക് പാസ്റ്ററല്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റായി ക്രിസ്റ്റി വര്‍ഗീസ് (ബത്തേരി), ജനറല്‍ സെക്രട്ടറിയായി സിജോ സി. ജോസഫ് (തിരുവനന്തപുരം) എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ സഭാതല യൂത്ത് കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. യൂഹോനോന്‍ മാര്‍ അലക്സിയോസ്, വികാരി ജനറാൾ ഫാ. തോമസ് കയ്യാലയ്ക്കല്‍, സഭാതല ഡയറക്ടര്‍ റവ. ഡോ. പ്രഭീഷ് ജോര്‍ജ്, മുന്‍ പ്രസിഡന്റ് മോനു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികള്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. മറ്റു ഭാരവാഹികള്‍: ജിജോ ഇമ്മാനുവേല്‍ (പാറശാല), ജെര്‍ലിന്‍ ജോണ്സണ് (പൂന-ഖഡ്കി), ബെന്സന് ബാബു (മൂവാറ്റുപുഴ)-വൈസ് പ്രസിഡന്റുമാർ, പ്രിന്‍സ് റെജി (പത്തനംതിട്ട)-ട്രഷറർ, ജോബിന് ജി. ജോണ്‍ (മാവേലിക്കര), സിജോ ജോസ് (പുത്തൂര്‍) ജോസ് മില്ട്ടന് (മാര്‍ത്താണ്ഡം) -സെക്രട്ടറിമാർ, ഗിഫ്റ്റി അന്ന ജോര്‍ജ് (ഡല്‍ഹി-ഗുഡ്ഗാവ്), സനല്‍ സാം (തിരുവല്ല) -സിന്‍ഡിക്കറ്റ് അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.