Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Trapped In Forest

Idukki

കാ​ട്ടി​ല്‍ കു​ടു​ങ്ങി​യ യു​വാ​ക്ക​ള്‍​ക്ക് ര​ക്ഷ​ക​രാ​യി അ​ഗ്‌​നി​ര​ക്ഷാ സേ​ന

മൂ​ല​മ​റ്റം: വാ​ഗ​മ​ണ്‍ റൂ​ട്ടി​ല്‍ പു​ള്ളി​ക്കാ​ന​ത്തി​ന് സ​മീ​പം എ​സ് വ​ള​വി​ല്‍ വ​ഴി തെ​റ്റി കാ​ട്ടി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ യു​വാ​ക്ക​ളെ മൂ​ല​മ​റ്റം അ​ഗ്‌​നി​ര​ക്ഷാ സേ​ന ര​ക്ഷ​പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മൂ​വാ​റ്റു​പു​ഴ ഈ​സ്റ്റ് മാ​റാ​ടി സ്വ​ദേ​ശി ത​കി​ടി​പ്പു​റ​ത്ത് ശ്യാം ​ടി.​കു​ഞ്ഞു​മോ​ന്‍ (31), മൂ​വാ​റ്റു​പു​ഴ എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സ് മൈ​ലാ​ടി​യി​ല്‍ നി​ഖി​ല്‍ ബി​നു (23) എ​ന്നി​വ​രാ​ണ് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി വൈ​കു​ന്നേ​രം വാ​ഗ​മ​ണ്ണി​ല്‍ എ​ത്തി​യ​ത്.

പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ച്ച് റോ​ഡി​ല്‍ നി​ന്നും കാ​ട്ടി​ലേ​ക്ക് ക​യ​റി കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഇ​രു​ട്ടും ക​ന​ത്ത കോ​ട​മ​ഞ്ഞും മൂ​ലം വ​ഴി തെ​റ്റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഭ​യ​ന്നു​പോ​യ ഇ​വ​ര്‍ സ​ഹാ​യ​ത്തി​നാ​യി മൂ​ല​മ​റ്റം അ​ഗ്‌​നി​ര​ക്ഷാ സേ​ന​യി​ല്‍ വി​വ​രം അ​റി​യി​ച്ചു. ഉ​ട​ന്‍ ത​ന്നെ സേ​നാം​ഗ​ങ്ങ​ള്‍ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി.

എ​ന്നാ​ല്‍, ഇ​വ​ര്‍ ന​ല്‍​കി​യ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ക​വ​റേ​ജ് ല​ഭി​ക്കാ​ത്ത​തു മൂ​ലം ഫോ​ണി​ല്‍ കി​ട്ടാ​ന്‍ പ്ര​യാ​സ​മാ​യി​രു​ന്നു. ഇ​ട​യ്ക്ക് റേ​ഞ്ച് വ​ന്ന​പ്പോ​ള്‍ ഗൂ​ഗി​ള്‍ ലൊ​ക്കേ​ഷ​ന്‍ അ​യ​ച്ചു കൊ​ടു​ത്തെ​ങ്കി​ലും കൃ​ത്യ​മാ​യ രീ​തി​യി​ല്‍ ല​ഭി​ച്ചി​ല്ല.

പി​ന്നീ​ട് സേ​നാം​ഗ​ങ്ങ​ള്‍ ടോ​ര്‍​ച്ച് ഉ​പ​യോ​ഗി​ച്ചും ശ​ബ്ദ​മു​ണ്ടാ​ക്കി​യും മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം സാ​ഹ​സി​ക​മാ​യി ന​ട​ത്തി​യ ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ യു​വാ​ക്ക​ള്‍​ക്ക് സ​മീ​പം എ​ത്തു​ക​യാ​യി​രു​ന്നു. പേ​ടി​ച്ച​ര​ണ്ട അ​വ​സ്ഥ​യി​ലാ​യ ഇ​വ​ര്‍​ക്ക് അ​ഗ്‌​നി ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തി​യ​തോ​ടെ​യാ​ണ് ആ​ശ്വാ​സ​മാ​യ​ത്. വ​ഴി​തെ​റ്റി​യ ഇ​വ​ര്‍ കു​റ​ച്ചു​കൂ​ടി മു​ന്നോ​ട്ടു​പോ​യി​രു​ന്നെ​ങ്കി​ല്‍ അ​ഗാ​ധ​മാ​യ ഗ​ര്‍​ത്ത​ത്തി​ലേ​ക്ക് വീ​ണ് കൂ​ടു​ത​ല്‍ അ​പ​ക​ടം ഉ​ണ്ടാ​കു​മാ​യി​രു​ന്നു.

ക്ഷീ​ണി​ത​രാ​യ ഇ​വ​രെ കാ​ട്ടി​ല്‍​നി​ന്നു റോ​ഡി​ല്‍ എ​ത്തി​ച്ച ശേ​ഷം സേ​ന​യു​ടെ വാ​ഹ​ന​ത്തി​ല്‍ ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. ഇ​വ​രു​ടെ ബൈ​ക്കും സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു. മൂ​ല​മ​റ്റ​ത്ത് താ​മ​സി​ക്കു​ന്ന യു​വാ​ക്ക​ളു​ടെ ബ​ന്ധു​വി​നെ വി​ളി​ച്ചു​വ​രു​ത്തി പി​ന്നീ​ട് കൂ​ടെ അ​യ​ക്കു​ക​യും ചെ​യ്തു.

അ​ഗ്‌​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളാ​യ കെ. ​സ​ന്ദീ​പ്, ജി​ബി പി.​വ​ര​മ്പ​നാ​ട്ട്, ജ​യിം​സ് തോ​മ​സ്, ഷി​ന്‍റോ ജോ​സ് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Latest News

Corehub Up