Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zebras

Kollam

ഓ​ണം ക​ള​റാ​ക്കാ​ന്‍ മൃ​ഗ​ശാ​ല​യി​ല്‍ മൂ​ന്നു സീ​ബ്ര​ക​ളെത്തി

തി​രു​വ​ന​ന്ത​പു​രം: ഓ​ണം ക​ള​റാ​ക്കാ​ൻ മൃ​ഗ​ശാ​ല​യി​ലേ​ക്കു അ​തി​ഥി​ക​ളാ​യി മൂ​ന്നു സീ​ബ്ര​ക​ളെ​ത്തി.
ഒ​ൻ​പ​തു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് സീ​ബ്ര​ക​ളെ​ത്തു​ന്ന​ത്. ഗു​ജ​റാ​ത്തി​ലെ റി​ല​യ​ൻ​സ് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ൻ​താ​ര മൃ​ഗ​സം​ര​ക്ഷ​ണ​ കേ​ന്ദ്ര​ത്തി​ൽ​ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ലേ​ക്കാ​ണ് മൂ​ന്ന് സീ​ബ്ര​ക​ളെ എ​ത്തി​ച്ച​ത്. മൂ​ന്നു വ​യ​സു​ള്ള ര​ണ്ടു പെ​ൺ സീ​ബ്ര​ക​ളും ഒ​രു ആ​ൺ സീ​ബ്ര​യു​മാ​ണ് അ​തി​ഥി​ക​ൾ. ഓ​ണ​ക്കാ​ല​ത്തെ​ത്തി​യ സീ​ബ്ര​ക​ളെ കാ​ണാ​ൻ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും കൂ​ട്ട​ത്തോ​ടെ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ.

ഒ​രു സിം​ഹ​വാ​ല​ൻ കു​ര​ങ്ങി​നെ​യും രാ​ജ​വെ​മ്പാ​ല​യെ​യും പ​ക​രം ന​ൽ​കി​യാ​ണ് വ​ൻ​താ​ര​യി​ൽ​നി​ന്ന് സീ​ബ്ര​ക​ളെ എ​ത്തി​ച്ച​ത്. ഒ​രു ജോ​ഡി സീ​ബ്ര​ക​ളെ ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ആ​ദ്യ​ത്തെ ക​രാ​ർ. എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല അ​ധി​കൃ​ത​രു​ടെ സ​മ്മ‍​ർ​ദ​ത്തി​നൊ​ടു​വി​ൽ ഒ​രു ആ​ൺ സീ​ബ്ര​യേ​യും ര​ണ്ട് പെ​ൺ സീ​ബ്ര​ക​ളെ​യും ന​ൽ​കാ​ൻ വ​ൻ​താ​ര ത​യാ​റാ​യി.

പ്ര​ത്യേ​ക അ​നി​മ​ൽ ആം​ബു​ല​ൻ​സി​ൽ പൊ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ റോ​ഡ് മാ​ർ​ഗം ര​ണ്ട​ര ദി​വ​സ​മെ​ടു​ത്താ​ണ് ഗു​ജ​റാ​ത്തി​ൽ​നി​ന്ന് മൂ​വ​രെ​യും എ​ത്തി​ച്ച​ത്. 21 ദി​വ​സ​ത്തെ ക്വാ​റ​ന്‍റീനി​ലാ​ണ് സീ​ബ്ര​ക​ൾ. എ​ന്നാ​ൽ തു​റ​ന്ന ക്വാ​റ​ന്‍റി​നി​ൽ ആ​യ​തി​നാ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് സീ​ബ്ര​ക​ളെ കാ​ണാ​നാ​കും.

Latest News

Corehub Up