Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zoho

'ജ​പ്പാ​ൻ ഞ​ങ്ങ​ളു​ടെ എ​ൻ​ജി​നീ​യ​റി​ങ് സം​സ്കാ​ര​ത്തെ മാ​റ്റി​മ​റി​ച്ചു'; സോ​ഹോ​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ലെ 'ര​ഹ​സ്യം' വെ​ളി​പ്പെ​ടു​ത്തി ശ്രീ​ധ​ർ വെ​മ്പു

ചെ​ന്നൈ: ഇ​ന്ത്യ​ൻ ഐ​ടി ക​മ്പ​നി​യാ​യ സോ​ഹോ​യു​ടെ സ​ഹ​സ്ഥാ​പ​ക​ൻ ശ്രീ​ധ​ർ വെ​മ്പു​വി​ന് ജ​പ്പാ​ൻ വെ​റു​മൊ​രു ബി​സി​ന​സ് വി​പ​ണി മാ​ത്ര​മ​ല്ല. ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ന്ന​തി​ലും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​തി​ലും സോ​ഹോ​യെ ഇ​ന്ന​ത്തെ നി​ല​യി​ലേ​ക്ക് മാ​റ്റി​യെ​ടു​ത്ത​ത് ജ​പ്പാ​ൻ സം​സ്കാ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തു​ന്നു. ജ​പ്പാ​നി​ലെ സോ​ഹോ​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ങ്കു​വെ​ച്ച വൈ​കാ​രി​ക​മാ​യ കു​റി​പ്പി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്ക് ജ​പ്പാ​നി​ൽ നി​ന്ന് പ​ഠി​ക്കാ​ൻ ഒ​ട്ട​ന​വ​ധി കാ​ര്യ​ങ്ങ​ളു​ണ്ടെ​ന്ന് ശ്രീ​ധ​ർ വെ​മ്പു ഓ​ർ​മി​പ്പി​ക്കു​ന്നു. പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യോ ബ്രാ​ൻ​ഡ് മൂ​ല്യം കൊ​ണ്ടോ മാ​ത്രം ജ​പ്പാ​നി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​യി​ല്ല. ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്കു​ക, ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ക, ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം തെ​ളി​യി​ക്കു​ക എ​ന്നി​വ​യാ​ണ് അ​വി​ടെ പ്ര​ധാ​നം.

ഇ​ന്ത്യ​യ്ക്കും അ​മേ​രി​ക്ക​യ്ക്കും പു​റ​ത്ത് 2001ൽ ​സോ​ഹോ ത​ങ്ങ​ളു​ടെ ആ​ദ്യ വി​ദേ​ശ ഓ​ഫീ​സ് തു​റ​ന്ന​ത് ജ​പ്പാ​നി​ലാ​യി​രു​ന്നു. അ​ന്ന് ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള ആ​ർ​ക്കും അ​റി​യാ​ത്ത ഒ​രു ചെ​റി​യ സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​യാ​യി​രു​ന്നു സോ​ഹോ. ലോ​ക​ത്തി​ലെ ഏ​റ്റ​വും ക​ഠി​ന​മേ​റി​യ ഒ​രു വി​പ​ണി​യാ​ണ് ത​ങ്ങ​ൾ ആ​ദ്യ​മേ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ജ​പ്പാ​നി​ലെ യോ​കോ​ഹാ​മ ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ച ഓ​ർ​മ്മ​ക​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം എ​ഴു​തി.

"വെ​റു​മൊ​രു പ​ര​സ്യം ക​ണ്ടോ ബ്രാ​ൻ​ഡ് നോ​ക്കി​യോ ജ​പ്പാ​നി​ൽ ആ​രും ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങി​ല്ല. ബി​സി​ന​സി​ൽ എ​ന്തെ​ങ്കി​ലും ത​ക​രാ​റു​ക​ൾ സം​ഭ​വി​ക്കു​മ്പോ​ൾ ന​മ്മ​ൾ എ​ങ്ങ​നെ പെ​രു​മാ​റു​ന്നു എ​ന്നാ​ണ് അ​വ​ർ നോ​ക്കു​ന്ന​ത്. ആ ​പ​രീ​ക്ഷ​പ്പ​ടി​യെ ന​മ്മ​ൾ മ​റി​ക​ട​ന്നാ​ൽ, പ​തി​റ്റാ​ണ്ടു​ക​ളോ​ളം അ​വ​ർ ന​മു​ക്കൊ​പ്പം നി​ൽ​ക്കും," ശ്രീ​ധ​ർ വെ​മ്പു കു​റി​ച്ചു.

പെ​ട്ടെ​ന്നു​ള്ള ലാ​ഭ​ത്തി​ന് പി​ന്നാ​ലെ പോ​കാ​തെ, ഉ​ത്പ​ന്ന​ങ്ങ​ളു​ടെ എ​ൻ​ജി​നീ​യ​റി​ങ് മി​ക​വി​നും ഉ​പ​യോ​ക്തൃ സേ​വ​ന​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന സോ​ഹോ​യു​ടെ രീ​തി​ക്ക് പി​ന്നി​ൽ ജ​പ്പാ​നി​ൽ നി​ന്ന് പ​ഠി​ച്ച ഈ ​പാ​ഠ​ങ്ങ​ളാ​ണ്. ജ​പ്പാ​ൻ ജ​ന​ത​യു​ടെ ക്ഷ​മ​യും അ​ച്ച​ട​ക്ക​വും സോ​ഹോ​യു​ടെ ഡി​എ​ൻ​എ​യു​ടെ ഭാ​ഗ​മാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജാ​പ്പ​നീ​സ് ഭാ​ഷ​യി​ൽ 'ന​ന്ദി' പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ പോ​സ്റ്റ് അ​വ​സാ​നി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ജാ​പ്പ​നീ​സ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലൂ​ടെ ട്രെ​യി​ൻ പി​ടി​ക്കാ​നാ​യി ത​ന്‍റെ സി​ഗ്നേ​ച്ച​ർ വേ​ഷ​മാ​യ വെ​ള്ള വേ​ഷ്ടി ധ​രി​ച്ച് ശ്രീ​ധ​ർ വെ​മ്പു ഓ​ടു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ജ​പ്പാ​ന്‍റെ കൃ​ത്യ​നി​ഷ്ഠ​യെ​ക്കു​റി​ച്ചു​ള്ള ത​മാ​ശ​ക​ളോ​ടെ​യാ​ണ് ആ​ളു​ക​ൾ അ​ത് ഏ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ൽ ഈ ​യാ​ത്ര​യ്ക്ക് പി​ന്നി​ൽ ബി​സി​ന​സി​ന​പ്പു​റം വ​ലി​യൊ​രു ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യു​ണ്ടെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ കു​റി​പ്പ് തെ​ളി​യി​ക്കു​ന്ന​ത്.

Latest News

Corehub Up