ഗോഹട്ടി: ആസാമിന്റെ സാംസ്കാരികപ്രതീകമായിരുന്ന ഗായകൻ സുബിൻ ഗാർഗിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായതായി പോലീസ്. സംഭവത്തിൽ ഏഴുപേരെ ഇതിനകം അറസ്റ്റ് ചെയ്തു.
കുറ്റപത്രം അടുത്ത വെള്ളിയാഴ്ച സമർപ്പിക്കുമെന്നും ആസാം പോലീസ് സിഐഡി വിഭാഗത്തിലെ പ്രത്യേക ഡിജിപി മുന്ന പ്രസാദ് ഗുപ്ത അറിയിച്ചു.
മുന്നൂറോളം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. കുറ്റപത്രം കോടതിയിൽ സമർപ്പിക്കേണ്ടതിനാൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ഡിജിപി പറഞ്ഞു.