• Logo

Allied Publications

Americas
റീ​നി ജേ​ക്ക​ബി​ന്‍റെ വി​യോ​ഗ​ത്തി​ൽ ലാ​ന അ​നു​ശോ​ചി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: അ​ന്ത​രി​ച്ച പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​രി റീ​നി ജേ​ക്ക​ബി​ന്‍റെ വി​യോ​ഗ​ത്തി​ൽ ലി​റ്റ​റെ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക(​ലാ​ന) ഭ​ര​ണ​സ​മി​തി അ​നു​ശോ​ചി​ച്ചു.

വി​ട​വാ​ങ്ങി​യ വ​സ​ന്തം എ​ന്ന ക​ഥ​യി​ലൂ​ടെ സാ​ഹി​ത്യ ലോ​ക​ത്തേ​ക്ക് ചു​വ​ടു​വ​ച്ച റീ​നി, തു​ട​ർ​ന്ന് വാ​യ​ന​ക്കാ​രു​ടെ പ്രി​യ എ​ഴു​ത്തു​കാ​രി​യാ​യി മാ​റി. റി​ട്ടേ​ൺ ഫ്ലൈ​റ്റ്, ശി​ശി​ര​ത്തി​ലെ ഒ​രു ദി​വ​സം എ​ന്നീ ചെ​റു​ക​ഥാ സ​മാ​ഹാ​ര​ങ്ങ​ളും അ​വി​ചാ​രി​തം എ​ന്ന നോ​വ​ലും റീ​നി​യു​ടെ ശ്ര​ദ്ധേ​യ​മാ​യ കൃ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ചി​ച്ച റീ​നി​യു​ടെ കൃ​തി​ക​ൾ​ക്ക് ഫോ​മ ലി​റ്റ​റ​റി അ​വാ​ർ​ഡ്, നോ​ർ​ക്ക റൂ​ട്സ് പ്ര​വാ​സി അ​വാ​ർ​ഡ്, ക​ണ​ക്‌​ടി​ക​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ, മേ​രി​ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സാ​ഹി​ത്യ അ​വാ​ർ​ഡ് എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്.

ന്യ​യോ​ർ​ക്ക് സ​ർ​ഗ​വേ​ദി, വി​ചാ​ര​വേ​ദി എ​ന്നീ സാ​ഹി​ത്യ സം​ഘ​ട​ന​ക​ളു​ടെ ച​ർ​ച്ച​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത റീ​നി, ലാ​ന സ​മ്മേ​ള​ന​ങ്ങ​ളി​ലും നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. സാ​ഹി​ത്യ വി​ഷ​യ​ങ്ങ​ളി​ൽ തു​റ​ന്ന മ​ന​സോ​ടെ ന​ട​ത്തി​യ അ​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ൾ വാ​യ​ന​ക്കാ​രെ​യും എ​ഴു​ത്തു​കാ​രെ​യും ഒ​രു​പോ​ലെ സ്വാ​ധീ​നി​ച്ചു.

ഒ​രു ക​രു​ത്തു​ള്ള എ​ഴു​ത്തു​കാ​രി​യും ലാ​ന​യു​ടെ അ​മൂ​ല്യ അം​ഗ​വു​മാ​യ റീ​നി​യു​ടെ വേ​ർ​പാ​ട് സാ​ഹി​ത്യ ലോ​ക​ത്തി​ന് വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ ലാ​ന​യും പ​ങ്കു​ചേ​രു​ന്ന​താ​യി ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ൽ സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്ന് മൂ​ന്ന് മ​ര​ണം.
ടെ​ന്ന​സി: ടെ​ന്ന​സി​യി​ലെ ഫ്രാ​ങ്ക്ലി​നി​ന​ടു​ത്ത് ബീ​ച്ച്ക്രാ​ഫ്റ്റ് വി 35 ​സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്ന് മൂ​ന്ന് പേ​ർ മ​രി​ച്ചു. സ​ർ​ജ​നാ​യ ഡോ.
മി​ന​സോ​ഡ​യി​ലെ ജി​ല്ലാ ജ​ഡ്ജി​യാ​യി വീ​ണാ അ​യ്യ​രെ നി​യ​മി​ച്ചു.
മി​ന​സോ​ഡ: മി​ന​സോ​ഡ​യി​ലെ സെ​ക്ക​ൻ​ഡ് ജു​ഡീ​ഷ്യ​ൽ ഡി​സ്ട്രി​ക്റ്റി​ൽ ജി​ല്ലാ കോ​ട​തി ജ​ഡ്ജി​മാ​രാ​യി വീ​ണാ അ​യ്യ​രെ​യും ജെ​ന്നി​ഫ​ർ വെ​ർ​ദേ​ജ​യെ​യും
പ്ര​തി​ഷേ​ധ​ക്കാ​ര​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ന് ഗ​വ​ർ​ണ​ർ മാ​പ്പ് ന​ൽ​കി.
ടെ​ക്സ​സ്: ഓ​സ്റ്റി​നി​ൽ പ്ര​തി​ഷേ​ധ​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ട്രാ​വി​സ് കൗ​ണ്ടി ജൂ​റി ശി​ക്ഷി​ച്ച ജ​യി​ലി​ൽ ക​ഴി​യു​ന്ന യു​എ​സ് ആ​ർ​മി മു​
ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ൺ വാ​ർ​ഷി​കാ​ഘോ​ഷം ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്ര​മു​ഖ സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ 30ാമ​ത
ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്: ര​ജി​സ്ട്രേ​ഷ​ൻ ഞാ​യ​റാ​ഴ്ച വ​രെ.
ഹൂ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ സ​തേ​ൺ റീ​ജി​യ​ണി​ലു​ള്ള ഇ​ട​വ​ക​ക​ളു​ടെ സം​യ