• Logo

Allied Publications

Americas
ഫോ​മാ സെ​ൻ​ട്ര​ൽ റീ​ജിയൺ ​ആ​ർ​വി​പി സ്ഥാ​നാ​ർ​ഥി​യാ​യി ജോ​ഷി വ​ള്ളി​ക്ക​ളം മ​ത്സ​രി​ക്കു​ന്നു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​ഷി വ​ള്ളി​ക്ക​ളം ഫോ​മാ സെ​ൻ​ട്ര​ൽ റീ​ജി‌‌​യ​ൺ 202426 കാ​ല​യ​ള​വി​ലേ​ക്കു​ള്ള റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു. ഫോ​മ​യു​ടെ ദേ​ശീ​യ സ​മ്മേ​ള​നം ഈ ​വ​രു​ന്ന ഓ​ഗ​സ്റ്റ് എ​ട്ട് മു​ത​ൽ 11 വ​രെ പു​ന്‍റാ​കാ​നാ​യി​ലാ​ണ് ന​ട​ക്കു​ക. ഈ ​സ​മ്മേ​ള​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.

സം​ഘ​ട​ന​ക​ളു​ടെ നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും അ​വ​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​ൽ ജോ​ഷി വ​ള്ളി​ക്ക​ളം വി​ദ​ഗ്ധ​നാ​ണ്. ഫോ​മ സെ​ൻ​ട്ര​ൽ റീ​ജി‌​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ഈ ​മേ​ഖ​ല​യി​ലെ ഫോ​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (സി​എം​എ) പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ​മ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ 50ാം വാ​ർ​ഷി​കം ഗം​ഭീ​ര​മാ​യി ന​ട​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. ഫോ​മ​യു​ടെ​യും ഫൊ​ക്കാ​ന​യു​ടെ​യും നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും നി​ർ​ണാ​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.

1991 ൽ ​ഷി​ക്കാ​ഗോ​യി​ൽ എ​ത്തി​യ​തു മു​ത​ൽ സി​എം​എ​യി​ൽ സ​ജീ​വ​മാ​യ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ള്ള ജോ​ഷി വ​ള്ളി​ക്ക​ളം വി​വി​ധ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. 202123 കാ​ല​യ​ള​വി​ൽ പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം സി​എം​എ​യു​ടെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ചു.

എ​സ്ബി അ​സം​പ്ഷ​ൻ അ​ലു​മ്നി ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഷി​ക്കാ​ഗോ), സി​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ലും അ​ദ്ദേ​ഹം നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്.

സ​മൂ​ഹ​ത്തി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് കാ​തോ​ർ​ക്കു​ന്ന ജോ​ഷി വ​ള്ളി​ക്ക​ളം എ​സ്എം​സി​സി പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ 450 ല​ധി​കം പേ​ർ​ക്ക് ഒ​സി​ഐ കാ​ർ​ഡ് ഡ്രൈ​വ് ന​ട​ത്തി. ജോ​ഷി വ​ള്ളി​ക്ക​ളം എ​ന്ന നേ​താ​വി​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഹൈ​സ്കൂ​ൾ ത​ലം മു​ത​ൽ ആ​രം​ഭി​ച്ച​താ​ണ്.

ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ളി​ൽ സ്കൂ​ൾ ലീ​ഡ​റാ​യും, ച​ങ്ങ​നാ​ശ്ശേ​രി യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യും, എ​സ്ബി കോ​ളേ​ജ് യൂ​ണി​റ്റ് പ്ര​തി​നി​ധി​യാ​യും, വൈ​സ് ചെ​യ​ർ​മാ​നാ​യും അ​ദ്ദേ​ഹം ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചു. 1991 ൽ ​എ​സ്ബി കോ​ളേ​ജ് ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് കോ​ളേ​ജി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി​രു​ന്നു.

എ​സ്ബി കോ​ളേ​ജ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ദ്യാ​ർ​ഥി കോ​ൺ​ഗ്ര​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ച്ച​പ്പോ​ൾ 95 ശ​ത​മാ​നം വോ​ട്ടോ​ടെ വി​ജ​യി​ച്ച് കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​നാ​യ​ത് ഒ​രു അ​പൂ​ർ​വ നേ​ട്ട​മാ​ണ്. ജോ​ഷി വ​ള്ളി​ക്ക​ള​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ ഫോ​മാ സെ​ൻ​ട്ര​ൽ റീ​ജ​ണി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ആ​ർ​വി​പി ടോ​മി എ​ട​ത്തി​ൽ സ്വാ​ഗ​തം ചെ​യ്തു. സെ​ൻ​ട്ര​ൽ റീ​ജി‌​യ​ണി​ലെ മ​റ്റ് മെം​മ്പ​ർ അ​സോ​സി​യേ​ഷ​നു​ക​ളും ത​ങ്ങ​ളു​ടെ പി​ന്തു​ണ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​
ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.