രാഹുലിന്റെ പിന്‍ഗാമി തരൂരോ? തരൂരിന്റെ പ്രതികരണം ഇങ്ങനെ
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ നേതാവാകാന്‍ താന്‍ തയാറാണെന്നും എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ തനിക്കു സമ്മതമല്ലെന്നും ശശി തരൂര്‍ ദീപിക ന്യൂസിനോട് പറഞ്ഞു. ദേശീയ മാധ്യമങ്ങളടക്കം തരൂര്‍ പ്രസിഡന്റാകുമെന്ന തരത്തില്‍ വാര്‍ത്ത നല്‍കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് തരൂര്‍ ഇങ്ങനെ പ്രതികരിച്ചത്.