വധഭീഷണിക്കു മുമ്പിലും ക്രിസ്തീയ വിശ്വാസം വിടാതെ ലെയ, വിശ്വാസികള്‍ക്ക് പ്രചോദനം ഈ പെണ്‍കുട്ടി
ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ക്ക് പ്രേരണയും പ്രചോദനവുമാകുകയാണ് ലെയ ഷാരിബു എന്ന 15 വയസുകാരി നൈജീരിയന്‍ പെണ്‍കുട്ടി. ബോക്കോ ഹറം ഭീകരരുടെ വധഭീഷണികള്‍ക്കു മുന്നിലും തന്‌റെ വിശ്വാസം ഉപേക്ഷിക്കാന്‍ തയാറാകാതെ വന്നതോടെയാണ് ലെയ ഷാരിബു ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികള്‍ക്കു മാതൃകയും പ്രചോദനവുമായിത്തീര്‍ന്നത്.