അപമാനിച്ചത് എന്‌റെ പൗരോഹിത്യത്തെ, കേസെടുക്കണം; ഫാ. ജോര്‍ജി ജോണ്‍


എന്‌റെ പൗരോഹിത്യത്തെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഫാ. ജോര്‍ജി ജോണ്‍. യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ തര്‍ക്കത്തെത്തുടര്‍ന്ന് മൃതസംസ്‌കാരം താമസിച്ചയാളുടെ കൊച്ചുമകനും യാക്കോബായ സഭയിലെ പുരോഹിതനുമായ ഫാ. ജോര്‍ജി ജോണ്‍ മൃതസംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

തര്‍ക്കം നിലനില്‍ക്കുന്ന കട്ടച്ചിറ പള്ളിയില്‍ വൈദിക വേഷം ധരിച്ച് ആരെയും പ്രവേശിപ്പിക്കില്ലെന്ന നിലപാടില്‍ ഓര്‍ത്തഡോക്‌സ് സഭാധികാരികളും വൈദിക വേഷത്തില്‍ പള്ളിയില്‍ അന്ത്യശുശ്രൂഷാ കര്‍മങ്ങള്‍ ചെയ്യണമെന്ന് യാക്കോബായ വിഭാഗവും അവരുടെ നിലപാടില്‍ ഉറച്ചു നിന്നതാണ് തര്‍ക്കം നീളുവാന്‍ കാരണമായത്.


ദേശീയ മനുഷ്യാവകാശ കമ്മിഷനടക്കം ഇടപെട്ടതിനെത്തുടര്‍ന്ന് ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ചൊവ്വാഴ്ച രാവിലെ പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് സാധിച്ചത്. ഓര്‍ത്തഡോക്‌സ് വിഭാഗ

വളരെ വൈകാരികമായി സംസാരിച്ച ഫാ. ജോര്‍ജി തന്‌റെ പൗരോഹിത്യത്തെയും സഭയെയും അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.