യതീഷ് ചന്ദ്രയെ വാഴ്ത്തിപ്പാടുന്നവര്‍ യുവ ഐപിഎസ് ഓഫീസറുടെ നരനായാട്ടും ക്രൂരതയും അറിയുന്നുണ്ടോ? യതീഷിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ്
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെയും ബിജെപി നേതാവിനെയും കൂസാതെ നേരിട്ടതോടെ യതീഷ് ചന്ദ്ര സമൂഹമാധ്യമങ്ങളില്‍ താരമായത്. ഈ ഒരൊറ്റ സംഭവത്തോടെ ബിജെപിയുടെ കണ്ണിലെ കരടും ഇടതു സൈബര്‍ സഖാക്കളുടെ പ്രിയങ്കരനുമായിത്തീര്‍ന്നു നിലയ്ക്കലിന്‌റെ ചുമതലയുളള എസ്പി.



എന്നാല്‍ രണ്ടു മൂന്നു വര്‍ഷം മുന്‍പു നടന്ന ചില സംഭവങ്ങളിലൂടെ യതീഷ് ചന്ദ്രയുടെ ക്രൂരതയുടെ ആഴം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇടതു പാര്‍ട്ടി പ്രവര്‍ത്തകന്‍.