വേലിക്കെട്ട് ചാടി കടന്ന് മുതല; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
Wednesday, August 21, 2019 12:56 PM IST
വേലിക്കെട്ടിന് മുകളിലൂടെ ചാടി മുതല നേവൽ ബേസിന്റെ സ്ഥലത്തേക്ക് കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഫ്ളോറിഡയിലെ ജാക്ക്സണ്വില്ലെയിലെ നേവൽ എയർസ്റ്റേഷനിലാണ് സംഭവം.
ഒരു റോഡ് മുറിച്ച് കടന്നാണ് മുതല വേലിയുടെ സമീപമെത്തിയത്. ഈ റോഡിന് സമീപത്തു കൂടി കടന്നു പോയ ഒരു യുവതിയാണ് ദൃശ്യങ്ങൾ പകർത്തിയത്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ വൈറലായി മാറുകയാണ്.