ജവാന്‍റെ മൃതദേഹത്തിനൊപ്പം സെൽഫിയെടുത്തെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് കണ്ണന്താനത്തിന്‍റെ വിശദീകരണം. ജവാന്‍റെ വസതിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത് തന്‍റെ സോഷ്യൽ മീഡിയ കൈകാര്യം ചെയുന്ന ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് ആ ചിത്രമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ആ ചിത്രം സെൽഫിയല്ലയെന്നു വിശദമായി നോക്കിയാൽ മനസിലാകുമെന്നും താൻ സെൽഫി എടുക്കാറില്ലെന്നും ഇതുവരെ സെൽഫി എടുത്തിട്ടില്ലെന്നും കണ്ണന്താനം പറയുന്നു.

ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാർത്ഥമായി പ്രയത്നിക്കുകയാണ്‌ യുവതലമുറ ഉൾപ്പടെയുള്ളവർ ചെയ്യേണ്ടതെന്നും കൂടി പറഞ്ഞുകൊണ്ടാണ് അൽഫോൻസ് കണ്ണന്താനം തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ വി.​വി.​വ​സ​ന്ത​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കെ​നി​ന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം പുലിവാലു പിടിച്ചത്. ചി​ത്രം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ സെൽഫിയുടെ പേരിൽ മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു. ഇ​തോ​ടെ പേ​ജി​ൽ​നി​ന്നു മ​ന്ത്രി പോ​സ്റ്റ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.