മുതലയുമായി കളിപറഞ്ഞ് ഒരു ഗുജറാത്തുകാരൻ; ഒടുവിൽ ട്വിസ്റ്റ്
Monday, January 25, 2021 9:29 PM IST
സിനിമകളിൽ നടൻ ജോസ് പ്രകാശ് മുതലകളുമായി സംസാരിക്കുന്നതും അവയെ വഴക്കു പറയുന്നതും പ്രേക്ഷകർക്ക് ഇന്നും ഹരം നൽകുന്ന രംഗങ്ങളാണ്. എന്നാൽ യഥാർഥ ജീവിതത്തിൽ അങ്ങനെ സംഭവിക്കുമോ? മുതലയുമായി ചിരിച്ചും കളിപറഞ്ഞുമിരിക്കുന്ന ആളുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഗുജറാത്ത് സ്വദേശിയായ പങ്കജ് എന്നയാളാണ് മുതലകളുമായി സല്ലാപത്തിൽ എർപ്പെട്ടിരുന്നത്. ഒരു പുഴയുടെ തീരത്തായിരുന്നു ഈ സ്വകാര്യ ചർച്ച. സംസാരത്തിനിടെ ഇയാൾ മുതലയെ തലോടുകയും വണങ്ങുകയും ചെയ്യുന്നുണ്ട്.
ആളുകൾ മുതലയുടെ അടുത്തുനിന്ന് മാറാൻ വിളിച്ചു പറഞ്ഞെങ്കിലും ഇയാൾ അതിന്റെ അടുത്ത് ഇരുന്ന് വർത്തമാനം പറയുന്നത് തുടരുകയായിരുന്നു. ഒടുവിൽ മുതല ഇയാളെ ഉപദ്രവിക്കാതെ പുഴയിലേക്ക് മടങ്ങുന്നതും വീഡിയോയിൽ കാണാം.