സസ്പെൻസ് ത്രില്ലറിനെ വെല്ലുന്ന ട്വിസ്റ്റ്! രക്തം രക്തത്തെ തിരിച്ചറിഞ്ഞത് വർഷങ്ങൾക്ക് ശേഷം
വെബ് ഡെസ്ക്
രക്തം രക്തത്തെ തിരിച്ചറിയും എന്ന ചൊല്ല് നമുക്കിടയിലുണ്ട്. അഥവാ ഇനി തിരിച്ചറിഞ്ഞില്ലെങ്കിലും പ്രപഞ്ചം ആ സത്യം ഒരു നാൾ അവരെ അറിയിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് യുഎസിലെ ന്യൂയോർക്കിൽ നിന്നും വന്നിരിക്കുന്ന വാർത്ത.

2004ൽ ഡെന്നീസ്-ഏഞ്ചല ലാഫിൻ ദമ്പതികൾക്ക് ഒരു നാപ്പി ബാ​ഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കുഞ്ഞിനെ കിട്ടി. സാറ്റൺ ഐഡന്‍റ് ഡേകെയർ സെന്‍ററിന് സമീപത്ത് നിന്നുമാണ് കു‍ഞ്ഞിനെ ലഭിച്ചത്.

ആ ആൺകുഞ്ഞിന് ഫ്രാങ്ക് ലാഫിൻ എന്ന പേര് നൽകി അവർ വളർത്തി. രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിനേയും ഇവർ ദത്തെടുത്തു. വിക്കി എന്നാണ് ഇവർ പെൺകുട്ടിക്ക് ഇട്ട പേര്. ഈ രണ്ടു കുഞ്ഞുങ്ങളും ദമ്പതികളുടെ യഥാർത്ഥ മകനാ‌യ നിക്കിനൊപ്പം വളർന്നു.

വളർത്തു മക്കൾ കൗമാരക്കാരായപ്പോഴാണ് ഇവരെ ദത്തെടുത്തതാണെന്ന സത്യം ഈ മാതാപിതാക്കൾ തുറന്ന് പറഞ്ഞത്. ഏതാനും ദിവസങ്ങൾ കടന്നു പോയ ശേഷം ഇവർ തങ്ങളുടെ ഡിഎൻഎ ടെസറ്റ് നടത്താൻ തീരുമാനിച്ചു. പരിശോധന കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ ഇവർ ശരിക്കും ഞെട്ടി. രണ്ടു പേരുടേയും ഡിഎൻഎയിൽ സാമ്യതയുണ്ട്. വിദഗ്ധർ ഇത് ഉറപ്പിക്കുകയും ചെയ്തു.

ഒരേ ഉദരത്തിലാണ് ഇവർ പിറന്നതെന്ന വാർത്ത കേട്ടപ്പോൾ കുട്ടികളും ഡെന്നീസ്-ഏഞ്ചല ദമ്പതികളും അമ്പരന്നു. വർഷങ്ങളായി ഒരേ വീട്ടിൽ താമസിക്കുന്നവർ തമ്മിൽ രക്തബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞ വാർത്ത നിറകണ്ണുകളോടെയാണ് ലോകം കേട്ടത്. ഇവരുടെ പഴയ ചിത്രങ്ങളടക്കം സമൂഹ മാധ്യമത്തിൽ വൈറലായിക്കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.