പൃഥ്വിയുടെ ആടുജീവിതം ഫെബ്രുവരിയിൽ തുടങ്ങും
Sunday, December 17, 2017 1:57 AM IST
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന "ആടുജീവിതം' ഷൂട്ടിംഗിനൊരുങ്ങുന്നു. ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ സത്യമെങ്കിൽ അടുത്ത വർഷം ഫെബ്രുവരിയിൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. ബെന്യാമിൻ രചിച്ച ആടുജീവിതം എന്ന നോവലാണ് സിനിമയാകുന്നത്.

സിനിമ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പൃഥ്വിരാജിന്‍റെ തിരക്കുകൾ കാരണം ഷൂട്ടിംഗ് നീണ്ടു പോകുകയായിരുന്നു. ഇപ്പോൾ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് വ്യക്തമാക്കി പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കഥാപാത്രത്തിനായി ശരീരം ഒരുക്കുകയാണ് ഇപ്പോൾ. അതിനു ശേഷം ലൂസിഫറിന്‍റെ തിരക്കുകളിലായിരിക്കും താനെന്നും അത് പൂർത്തിയാക്കിയതിനു ശേഷം വീണ്ടും ആടുജീവിതത്തിന്‍റെ ചിത്രീകരണം പുനരാരംഭിക്കുമെന്നും താരം പറഞ്ഞു. ചിത്രത്തിൽ രണ്ടു വ്യത്യസ്ത ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്.