അ​നു​ഷ്ക​യു​ടെ വീട്ടുകാർ വ​ര​നെ തേ​ടുന്നു
Monday, June 18, 2018 7:31 PM IST
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി അ​നു​ഷ്ക ഷെ​ട്ടി വി​വാ​ഹി​ത​യാ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ താ​രം വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്നാ​ണ് വി​വ​രം. താ​ര​ത്തി​ന്‍റേ​ത് പ്ര​ണ​യ വി​വാ​ഹ​മ​ല്ലെ​ന്നും വീ​ട്ടു​കാ​ർ താ​ര​ത്തി​നാ​യി വി​വാ​ഹ ആ​ലോ​ച​ന തു​ട​ങ്ങി​യെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത്.

ബാ​ഹു​ബ​ലി എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ അ​ഭി​മാ​ന​മാ​യ പ്ര​ഭാ​സു​മാ​യി അ​നു​ഷ്ക ഷെ​ട്ടി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് കു​റേ​ക്കാ​ല​മാ​യി ഗോ​സി​പ്പു​ണ്ടാ​യി​രു​ന്നു. ബാ​ഹു​ബ​ലി​യി​ൽ അ​നു​ഷ്ക ഷെ​ട്ടി ആ​യി​രു​ന്നു പ്ര​ഭാ​സി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​നു​ഷ്ക പ്ര​ണ​യ​വാ​ർ​ത്ത നി​ഷേ​ധി​ച്ച് രം​ഗ​ത്തു​വ​ന്നി​രു​ന്നു.

""പ്ര​ഭാ​സും ഞാ​നു​മാ​യി പ്ര​ണ​യ​മി​ല്ല, വി​വാ​ഹി​ത​രാ​വു​ക​യു​മി​ല്ല, ബാ​ഹു​ബ​ലി ആ​യും ദേ​വ​സേ​ന ആ​യും സി​നി​മ​യി​ൽ ഞ​ങ്ങ​ൾ ന​ന്നാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടാ​വാം. അ​തു സി​നി​മ​യി​ൽ മാ​ത്ര​മാ​ണ്. യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ ഞ​ങ്ങ​ൾ അ​ങ്ങ​നെ അ​ല്ല''-​ഇ​താ​യി​രു​ന്നു ഗോ​സി​പ്പി​നു മ​റു​പ​ടി ആ​യി മു​ന്പ് അ​നു​ഷ്ക പ​റ​ഞ്ഞ​ത്.

അ​നു​ഷ്ക​യു​മാ​യി ത​നി​ക്ക് പ്ര​ണ​യ​ബ​ന്ധം ഇ​ല്ലെ​ന്നും ത​ങ്ങ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും ്പ്ര​ഭാ​സും മു​ന്പ് ഗോ​സി​പ്പു​ക​ൾ​ക്ക് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.