മമ്മൂട്ടിക്കു വേണ്ടി ബാഹുബലി ടീം
Wednesday, January 3, 2018 3:26 PM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന​ ബി​ഗ്ബ​ജ​റ്റ് ചി​ത്രം മാ​മാ​ങ്ക​ത്തി​ന് ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കാ​ൻ ബാ​ഹു​ബ​ലി ടീം. ​ബാ​ഹു​ബ​ലി 2ന് ​വേ​ണ്ടി വി.​എ​ഫ്.​എ​ക്സ് ഒ​രു​ക്കി​യ ക​മ​ല​ക​ണ്ണ​ൻ ആ​ണ് മ​മ്മൂ​ട്ടി നാ​ക​നാ​കു​ന്ന മാ​മാ​ങ്കം എ​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​നു വേ​ണ്ടി ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കു​ന്ന​ത്.

നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ് 12 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​​ന്ന തി​രു​നാ​വാ​യ മ​ണ​ൽ​പ്പു​റ​ത്തു ന​ട​ന്നി​രു​ന്ന മാ​മാ​ങ്ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് ചി​ത്രം. സ​ഞ്ജീ​വ് പി​ള്ള​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഫെ​ബ്രു​വ​രി അ​വ​സാ​ന​മോ മാ​ർ​ച്ച് ആ​ദ്യ​മോ ആ​ദ്യ ഷെ​ഡ്യൂ​ൾ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. കാ​വ്യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പ​ള്ളി ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. എ​ഴു​പ​തോ​ളം താ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.