ഗ​പ്പി വീണ്ടും തീയറ്ററുകളിൽ
Thursday, January 18, 2018 6:35 PM IST
ടോവി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ജോ​ണ്‍ പോ​ൾ ജോ​ർ​ജ് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്ത ഗ​പ്പി വീണ്ടും ​തീയറ്ററിലെത്തുന്നു. ചി​ത്രം 21ന് റീ ​റി​ലീ​സ് ചെ​യ്യു​മെ​ന്ന് ടോ​വി​നൊ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം ശ്രീ​വി​ശാ​ഖ്, എ​റ​ണാ​കു​ളം സ​വി​ത, മ​ല​പ്പു​റം ന​വീ​ൻ എ​ന്നീ തി​യ​റ്റ​റു​ക​ളി​ൽ അന്ന് രാ​വി​ലെ എ​ട്ടി​നാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.

2016ൽ ​റി​ലീ​സ് ചെ​യ്ത ഗപ്പി ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും തി​യ​റ്റ​റു​ക​ളി​ൽ വേ​ണ്ട​ത്ര വി​ജ​യം നേ​ടി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഈ ​ചി​ത്രം ടോവി​നോ​യു​ടെ സി​നി​മാ ജീ​വി​ത​ത്തി​ൽ മ​റ്റൊ​രു വ​ഴി​ത്തി​രി​വായി​രു​ന്നു.

ടോവി​നോ​യ്ക്കൊ​പ്പം മാ​സ്റ്റ​ർ ചേ​ത​ൻ ചി​ത്ര​ത്തി​ലെ ഒരു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ശ്രീ​നി​വാ​സ​ൻ, അ​ല​ൻ​സി​യ​ർ, ദി​ലീ​ഷ് പോ​ത്ത​ൻ, സു​ധീ​ർ ക​ര​മ​ന, രോ​ഹി​ണി എ​ന്നി​വ​രാ​ണ് മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. ഇ4 ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് പ്രൊ​ഡ​ക്ഷ​ൻ ക​ന്പ​നി​യു​ടെ പാ​ർ​ട്ണ​റാ​യ ജോ​ണ്‍ പോ​ൾ ജോ​ർ​ജ് ത​ന്നെ​യാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.