"ആദി' ഫസ്റ്റ് ലുക്ക് എത്തി
Saturday, November 4, 2017 6:01 AM IST
പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന "ആദി' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആന്‍റണി പെരുന്പാവൂരാണ്.

ചിത്രത്തിന്‍റെ അവസാന ഘട്ട ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണെന്നും മികച്ചയൊരു ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകൻ ജീത്തു ജോസഫ് ഫേസ്ബുക്കിൽ പ്രതികരിച്ചു. പൃഥ്വിരാജ് നായകനായ "ഊഴം' എന്ന ചിത്രമാണ് ജീത്തു ഒടുവിൽ സംവിധാനം ചെയ്തത്. പിന്നീട് അൻസാർ ഖാൻ സംവിധാനം ചെയ്ത "ലക്ഷ്യം' എന്ന ചിത്രത്തിന്‍റെ രചനയും ജീത്തു നിർവഹിച്ചിരുന്നു.

അതിഥി രവി, അനുശ്രീ, ലെന തുടങ്ങി നീണ്ട താരനിര ആദിയിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്‍റെ വിവരങ്ങളൊന്നും അണിയറക്കാർ അധികം പുറത്തുവിടുന്നില്ല. അനിൽ ജോണ്‍സണാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്.