പൂമരത്തിന്‍റെ റി​വ്യൂ ക​ല​ക്കിയെന്ന് കാളിദാസ്
Sunday, December 24, 2017 7:24 AM IST
ഇ​ന്നു റി​ലീ​സ് ചെ​യ്യും നാ​ളെ റി​ലീ​സ് ചെ​യ്യും എ​ന്ന് പ​റ​ഞ്ഞ് കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രു​പാ​ടു നാ​ളാ​യി. ഒ​ടു​വി​ൽ സ​ഹി​കെ​ട്ട ചി​ല​ർ ഇ​റ​ങ്ങാ​ത്ത ചി​ത്ര​ത്തി​ന് നി​രൂപ​ണ​ങ്ങ​ളെ​ഴു​തി. കാ​ളി​ദാ​സ് ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി എ​ബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്ത പൂ​മ​രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​രൂ​പ​ണ​മാ​ണ് ട്രോ​ളു​ക​ളു​ടെ രൂ​പ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​ഞ്ഞ​ത്. പൂ​മ​രം റി​ലീ​സ് ആ​കു​ന്ന​തി​ലെ താ​മ​സ​മാ​ണ് ഇ​ത്ത​രം ട്രോ​ളു​ക​ളി​റ​ക്കാ​ൻ ആ​രാ​ധ​ക​രെ​ പ്രേ​രി​പ്പി​ച്ച​ത്. പൂ​മ​രം ഓ​ണ​ത്തി​നു റി​ലീ​സ് ചെ​യ്യും, വി​ഷു​വി​ന് റി​ലീ​സ് ചെ​യ്യും എ​ന്നൊ​ക്കെ​യാ​ണ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ച​ത്. ഒ​ടു​വി​ൽ ഇ​ത്ത​വ​ണ ക്രി​സ്മ​സി​ന് ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നൊ​ക്കെ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് സ​ഹി​കെ​ട്ട ട്രോ​ള​ൻ​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ നി​രൂ​പ​ണ​ങ്ങ​ളെ​ഴു​തി ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

ക്ലാ​സ്മേ​റ്റ്സി​നും ബോ​ഡി ഗാ​ർ​ഡി​നും ശേ​ഷ​മു​ള്ള അ​ടി​പൊ​ളി കാ​ന്പ​സ് ചി​ത്രം, അ​ടു​ത്ത സൂ​പ്പ​ർ​സ്റ്റാ​ർ കാ​ളി​ദാ​സ് ജ​യ​റാം ഇ​ങ്ങ​നെ പോ​കു​ന്നു ട്രോ​ളു​ക​ൾ. ചി​ല​ർ സി​നി​മ​യു​ടെ ക​ഥ ത​ന്നെ സ്വ​ന്തം ഭാ​വ​ന ഉ​പ​യോ​ഗി​ച്ച് വി​വ​രി​ച്ചി​ട്ടു​ണ്ട്. എ​ന്താ​യാ​ലും ട്രോ​ളു​ക​ൾ​ക്കു​ള്ള മ​റു​പ​ടി​യു​മാ​യി കാ​ളി​ദാ​സ് ജ​യ​റാ​മും രം​ഗ​ത്തെ​ത്തി. പൂ​മ​രം റി​വ്യൂ ക​ല​ക്കി...​അ​ടി​പൊ​ളി എ​ന്നാ​ണ് കാ​ളി​ദാ​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.