ത്രി​ല്ല​ര്‍ സി​നി​മ​യു​മാ​യി മ​മ്മൂ​ട്ടി
Tuesday, August 21, 2018 10:20 AM IST
മ​മ്മൂ​ട്ടിയു​ടെ ഗെ​യിം ത്രി​ല്ല​ർ ചി​ത്രം ഡി​സം​ബ​റി​ൽ ഷൂ​ട്ടിം​ഗ് തു​ട​ങ്ങും. തി​ര​ക്ക​ഥാ​കൃ​ത്ത് ക​ലൂ​ര്‍ ഡെ​ന്നീസി​ന്‍റെ മ​ക​ന്‍ ഡീ​ന്‍ ഡെ​ന്നീ​സ് ആ​ദ്യ​മാ​യി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെയ്യുന്ന ചി​ത്രം കൂ​ടി​യാ​ണ് ഇ​ത്.

ചി​ത്ര​ത്തി​ല്‍ വി​നോ​ദ് മേ​നോ​ന്‍ എ​ന്ന സ​ഞ്ചാ​ര പ്രി​യ​നാ​യാ​ണ് മ​മ്മൂ​ക്ക എ​ത്തു​ന്ന​ത്. ബി​ഗ് ബ​ജ​റ്റി​ൽ ഒ​രു​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ശ്രീ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ല്‍ ഗോ​കു​ലം ഗോ​പാ​ല​നാ​ണ്.​ കൊ​ച്ചി, ബം​ഗളുരു തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ള്‍.

ത​മി​ഴ് ന​ടി ആ​യി​രി​ക്കും ചി​ത്ര​ത്തി​ലെ നാ​യി​ക​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തു​വ​രെ പേ​രി​ടാ​ത്ത ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രെ​ന്നു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.