കൗ​മാ​ര​ക്കാ​ർ​ക്ക് ഒ​രു മു​ന്ന​റി​യി​പ്പു​മാ​യി "മ​ഴ​ ന​ന​യാ​ത്ത കു​ട'
Wednesday, December 27, 2017 7:02 AM IST
ക​ത്തി​യേ​യും, വാ​ളി​നേ​യും, ബോം​ബി​നേ​യും ക​ളി​ക്കോ​പ്പു​ക​ളാ​യി തെര​ഞ്ഞെ​ടു​ക്കു​ന്ന കൗ​മാ​ര​ക്കാ​ർ​ക്ക് ഒ​രു മു​ന്ന​റി​യി​പ്പു​മാ​യി എ​ത്തു​ക​യാ​ണ് ബാ​ബു ജോ​ണി​ന്‍റെ മ​ഴ​ ന​ന​യാ​ത്ത കു​ട എ​ന്ന ചി​ത്രം. മി​ന്നൂ​സ് പ്രൊ​ഡക്‌ഷൻ​സി​നു വേ​ണ്ടി മ​ർ​സൂ​ക്ക് വ​ള്ളി​ത്തോ​ട് നി​ർ​മിക്കു​ന്ന ഈ ​ചി​ത്രം അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടിവ​ന്ന മി​ന്നു എ​ന്ന കൊ​ച്ചു കു​ട്ടി​യു​ടെ മാ​ന​സി​ക വ്യ​ഥ​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്നു. മി​ന്നു​വാ​യി അ​നു​രാ​ഗി​ത ബി​നു​വും, അ​മ്മ​യാ​യി ആ​ൻ​ഗ്രേ​യ്സും വേ​ഷ​മി​ടു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണവും ഗാനരചനയും നിർവഹിച്ചിരിക്കുന്നത് ബാ​ബു ജോ​ണ്‍ തന്നെയാണ്.ബാലചന്ദ്രൻ സം​ഗീ​തം പകരുന്നു. മ​ർ​സൂ​ക്ക് വ​ള്ളി​ത്തോ​ട്, അ​നു​രാ​ഗി​ത ബി​നു, ര​ഘു​ന​ന്ദ​ൻ, ശ്രീ​വേ​ഷ്ക്ക​ർ, ജോ​സ് കീ​ഴ്പ്പ​ള്ളി, സു​ബി​ഷ് ബാ​ബു, നി​യാ​സ്, ആ​ൻ​ഗ്രേ​യ്സ്, സോ​ണി​യ ജോ​സ​ഫ്, രേ​ഷ്മ മ​ട​ത്തി​ക്കു​ന്നേ​ൽ, ബി​ന്ദു ത​ങ്ക​പ്പ​ൻ എ​ന്നി​വ​രും ചിത്രത്തിൽ വേഷമിടുന്നു.