ഫാ. ടോമിനെക്കുറിച്ചു കൂടുതൽ വിവരമില്ലെന്നു കേന്ദ്രം
ഫാ. ടോമിനെക്കുറിച്ചു കൂടുതൽ വിവരമില്ലെന്നു കേന്ദ്രം
Saturday, July 30, 2016 12:46 PM IST
ന്യൂഡൽഹി: യെമനിൽ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ ഭീകരർ പിടിയിലായെങ്കിലും ഫാ. ടോമിനേക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു. യെമനിലെ പ്രാദേശിക ഭരണസംവിധാനങ്ങളുമായി ചേർന്നു വൈദികനെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. തെക്കൻ ഏഡനിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഗതിമന്ദിരം ആക്രമിച്ച് ഇന്ത്യക്കാരിയായ കന്യാസ്ത്രീയുൾപ്പെടെ 16 പേരെ കൊന്നൊടുക്കിയ സംഘത്തിലെ ഭീകരരാണ് ഇന്നലെ പിടിയിലായത്.


ഇവരെ ചോദ്യം ചെയ്തുവരുകയാണെങ്കിലും കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഏഡൻ ഷേക് ഒത്മാനിലെ മോസ്ക് കേന്ദ്രീകരിച്ചായിരുന്നു ഭീകരർ ആക്രമണം ആസൂത്രണം ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.