ഡൽഹി സ്ഫോടനം: പ്രതിക്ക് 10 വർഷം തടവ്
Thursday, February 16, 2017 3:16 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ 2005ലു​ണ്ടാ​യ സ്ഫോ​ട​ന പ​ര​ന്പ​ര കേ​സി​ൽ മു​ഖ്യ​പ്ര​തി താ​രീ​ഖ് അ​ഹ​മ്മ​ദ് ധ​റി​നെ 10 വ​ർ​ഷം ത​ട​വി​നു ഡ​ൽ​ഹി കോ​ട​തി ശി​ക്ഷി​ച്ചു. എ​ന്നാ​ൽ, പ്ര​തി​ക​ളാ​യി പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ മു​ഹ​മ്മ​ദ് റ​ഫീ​ക്ക് ഷാ, ​മു​ഹ​മ്മ​ദ് ഹു​സൈ​ൻ ഫാ​സി​ലി എ​ന്നി​വ​രെ വെ​റു​തെ വി​ടാ​നും ഡ​ൽ​ഹി​യി​ലെ പ​ട്യാ​ല ഹൗ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു വേ​ണ്ട​ത്ര തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​നാ​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് റീ​തേ​ഷ് സിം​ഗ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഡ​ൽ​ഹി​യി​ലെ സ​രോ​ജ​നി ന​ഗ​ർ മാ​ർ​ക്ക​റ്റ്, പ​ഹാ​ഡ്ഗ​ഞ്ച്, ക​ൽ​ക്കാ​ജി എ​ന്നി​വി​ട​ങ്ങ​ളി​ൽ 2005 ഒ​ക്ടോ​ബ​ർ 29നു​ണ്ടാ​യ സ്ഫോ​ട​ന പ​ര​ന്പ​ര​യി​ൽ നാ​ല് മ​ല​യാ​ളി​ക​ൾ അ​ട​ക്കം 67 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഇ​രു​ന്നൂ​റി​ല​ധി​കം ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.


പാ​ക്കി​സ്ഥാ​ൻ അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ൽ നി​ന്നു പി​ടി​കൂ​ടി​യ​താ​യി ഡ​ൽ​ഹി പോ​ലീ​സ് സ്പെ​ഷൽ സെ​ൽ പ​റ​യു​ന്ന ധ​റി​നും മ​റ്റ് കൂ​ട്ടാ​ളി​ക​ൾ​ക്കു​മെ​തി​രേ കൊ​ല​പാ​ത​കം, ആ​യു​ധ സം​ഭ​ര​ണം, ഗൂ​ഢാ​ലോ​ച​ന, രാ​ജ്യ​ത്തി​നെ​തി​രേ യു​ദ്ധം ചെ​യ്യ​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രു​ന്ന​ത്. പ്ര​തി​ക​ൾ​ക്ക് പാ​ക് ഭീ​ക​ര സം​ഘ​ട​ന​യാ​യ ല​ഷ്ക​റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ളി​ൽ നി​ന്നു തെ​ളി​ഞ്ഞ​താ​യി പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.