തെരഞ്ഞെടുപ്പു ചെലവിൽ കൃത്രിമം; മധ്യപ്രദേശ് മന്ത്രിയെ അയോഗ്യനാക്കി
തെരഞ്ഞെടുപ്പു ചെലവിൽ കൃത്രിമം; മധ്യപ്രദേശ് മന്ത്രിയെ അയോഗ്യനാക്കി
Saturday, June 24, 2017 1:04 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വ് കണക്കിൽ കൃ​ത്രി​മം കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു സമർപ്പിച്ച മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി​യെ അ​യോ​ഗ്യ​നാ​ക്കി. 2008ൽ ​ന​ട​ന്ന നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചെ​ല​വു സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി​യ മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി ന​രോ​ത്തം മി​ശ്ര​യെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​യോ​ഗ്യ​നാ​ക്കി​യ​ത്. ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ മ​ന്ത്രി​സ​ഭ​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പു കൈ​കാ​ര്യം ചെ​യ്യു​ന്ന മ​ന്ത്രി​യാ​ണു മി​ശ്ര. അ​യോ​ഗ്യ​നാ​ക്കി​യ​തി​നു പു​റ​മേ മി​ശ്ര​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ നി​ന്നു മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ, 2018ലെ ​മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ മി​ശ്ര​യ്ക്ക് മ​ൽ​സ​രി​ക്കാ​നാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. ദാ​ത്തി​യ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് മി​ശ്ര.

തെ​ര​ഞ്ഞെ​ടു​പ്പുകാ​ല​ത്ത് മി​ശ്ര​യും സം​ഘ​വും പെ​യ്ഡ് ന്യൂ​സു​ക​ൾ​ക്കാ​യി മു​ട​ക്കി​യ പ​ണം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ച ചെ​ല​വി​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് കാ​ട്ടി കോ​ണ്‍ഗ്ര​സ് എം​എ​ൽ​എ​യാ​യ രാ​ജേ​ന്ദ്ര ഭാ​ര​തി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി 2013 ജ​നു​വ​രി​യി​ൽ തെര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ൻ മി​ശ്ര​യ്ക്ക് നോ​ട്ടീസ് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ, മി​ശ്ര ഇ​തി​നു മ​റു​പ​ടി ന​ൽ​കി​യി​ല്ല.


തു​ട​ർ​ന്ന് ത​നി​ക്കെ​തി​രാ​യ പ​രാ​തി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ​നി​ന്ന് ക​മ്മീ​ഷ​നെ വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ൾ മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ ഗ്വാ​ളി​യോ​ർ ബെ​ഞ്ചി​നെ സ​മീ​പി​ച്ചു. മു​ൻ മ​ഹാ​രാ​ഷ്‌ട്ര മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ച​വാ​ന്‍റെ കേ​സു​കൂ​ടി പ​രി​ഗ​ണി​ച്ച കോ​ട​തി മി​ശ്ര​യ്ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കി. എ​ന്നാ​ൽ, പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ രാ​ജേ​ന്ദ്ര ഭാ​ര​തി ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് മി​ശ്ര​യ്ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ തു​ട​രാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി. പി​ന്നീ​ട് മി​ശ്ര​യെ വി​ളി​ച്ചു​വ​രു​ത്തി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ശേ​ഷ​മാ​ണ് അ​യോ​ഗ്യ​നാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.