ഇന്ധനം കത്തുന്നു
ഇന്ധനം  കത്തുന്നു
Tuesday, January 23, 2018 11:19 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ക്സൈ​​​സ് ഡ്യൂ​​​ട്ടി കു​​​റ​​​ച്ച് ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ ആ​​​ശ്വാ​​​സം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തോ​​​ടു പെ​​​ട്രോ​​​ളി​​യം മ​​​ന്ത്രാ​​​ല​​​യം. പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല​​​ക​​​ൾ 2014 മാ​​​ർ​​​ച്ചി​​​നു ശേ​​​ഷ​​​മു​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന വി​​​ല​​​യി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണി​​​ത്. അന്ന് ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 115 ഡോളറായിരുന്നു. ഇപ്പോൾ 70 ഡോളറിനു താഴെ‍യാണു ക്രൂഡ് ഓയിൽ വില.

കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ പെ​​​ട്രോ​​​ളി​​​നു 15 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 20 പൈ​​​സ​​​യും വ​​​ർ​​​ധി​​​ച്ചു. ഇ​​​തോ​​​ടെ പെ​​​ട്രോ​​​ൾ ലി​​​റ്റ​​​റി​​​ന് 75 രൂ​​​പ​​​യി​​​ല​​​ധി​​​ക​​​മാ​​​യി എ​​​ല്ലാ പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ലും. ഡീ​​​സ​​​ൽ വി​​​ല 67.46 മു​​​ത​​​ൽ 68.60 വ​​​രെ​​​യാ​​​ണ്.

മും​​​ബൈ​​​യി​​​ൽ പെ​​​ട്രോ​​​ൾ വി​​​ല 80 രൂ​​​പ ക​​​ട​​​ന്നു. ഡ​​​ൽ​​​ഹി​​​യി​​​ൽ 72.38 രൂ​​​പ​​​യാ​​​ണു പെ​​​ട്രോ​​​ൾ​​​വി​​​ല. ന​​​രേ​​​ന്ദ്ര​​​ മോ​​​ദി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ​​​ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കാ​​​ണി​​​ത്.
ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ൽ പെ​​​ട്രോ​​​ളി​​​ന്‍റെ​​​യും ഡീ​​​സ​​​ലി​​​ന്‍റെ​​​യും എ​​​ക്സൈ​​​സ് ഡ്യൂ​​​ട്ടി ര​​​ണ്ടു രൂ​​​പ വീ​​​തം കു​​​റ​​​ച്ചി​​​രു​​​ന്നു.

2014 ന​​​വം​​​ബ​​​ർ മു​​​ത​​​ൽ 2016 ജ​​​നു​​​വ​​​രി വ​​​രെ ഒ​​​ന്പ​​​തു ത​​​വ​​​ണ ഡ്യൂ​​​ട്ടി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു ഈ ​​​കു​​​റ​​​യ്ക്ക​​​ൽ. അ​​​ക്കാ​​​ല​​​ത്തു പെ​​​ട്രോ​​​ളി​​​ന് 11.77 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 13.47 രൂ​​​പ​​​യും ആ​​​ണു ഡ്യൂ​​​ട്ടി​​​യി​​​ലുണ്ടാ​​​യ വ​​​ർ​​​ധ​​​ന. ത​​​ത്ഫ​​​ല​​​മാ​​​യി ഇ​​​വ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ക്സൈ​​​സ് ഡ്യൂ​​​ട്ടി 2014-15 ലെ 99,000 ​​​കോ​​​ടി രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 2016-17 ലെ 2,42,000 ​​​കോ​​​ടി രൂ​​​പ​​​യാ​​​യി.


ബ​​​ജ​​​റ്റി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഓ​​​രോ മ​​​ന്ത്രാ​​​ല​​​യ​​​വും ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പെ​​​ട്രോ​​​ളി​​​യം മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന. ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം അ​​​നു​​​കൂ​​​ല പ്ര​​​തി​​​ക​​​ര​​​ണം ന​​​ൽ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ല്ല. എ​​​ന്തു​​​വ​​​ന്നാ​​​ലും ധ​​​ന​​​ക​​​മ്മി പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്ത​​​ണം എ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണു സ​​​ർ​​​ക്കാ​​​ർ. ജി​​​എ​​​സ്ടി വ​​​രു​​​മാ​​​നം കു​​​റ​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ധ​​​ന ഇ​​​ന​​​ത്തി​​​ലെ വ​​​ര​​​വ് വേ​​​ണ്ടെ​​​ന്നുവ​​​യ്ക്കാ​​​ൻ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് മ​​​ടി​​​ക്കും.

ലോ​​​ക​​​വി​​​പ​​​ണി​​​യി​​​ൽ ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല വീ​​​ണ്ടും കൂ​​​ടു​​​ക​​​യാ​​​ണ്. ഇ​​​ന്ന​​​ലെ ബ്രെ​​​ന്‍റ് ഇ​​​നം വീ​​​പ്പ​​​യ്ക്ക് 69.47 ഡോ​​​ള​​​റാ​​​യി. ജ​​​നു​​​വ​​​രി 15-ന് 70.37 ​​​ഡോ​​​ള​​​ർ വ​​​രെ ക​​​യ​​​റി​​​യി​​​ട്ടു താ​​​ണ​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.