മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ത്തും
മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ത്തും
Saturday, August 18, 2018 12:14 AM IST
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഏ​തു ത​ര​ത്തി​ൽ നി​ല​നി​ർ​ത്ത​ണം എ​ന്ന കാ​ര്യ​ത്തി​ൽ ദേ​ശീ​യ ക്രൈ​സി​സ് മാ​നേ​ജ്മെ​ന്‍റ് സ​മി​തി​ക്ക് തീ​രു​മാ​നം എ​ടു​ക്കാ​മെ​ന്നു സു​പ്രീം​കോ​ട​തി. സ​മി​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ത​മി​ഴ്നാ​ട്, കേ​ര​ള സ​ർ​ക്കാ​രു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല നി​ര​പ്പ് 139 അ​ടി​യാ​യി കു​റ​യ്ക്ക​ണ​മെ​ന്ന ഹ​ർ​ജി പ​രി​ഗ​ണി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച​ന്‍റേ​താ​ണ് നി​ർ​ദേ​ശം.


അ​തേ​സ​മ​യം, മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. ഘ​ട്ടം​ഘ​ട്ട​മാ​യി വെ​ള്ളം തു​റ​ന്നു വി​ടാ​മെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്. കേ​സ് ഈ ​മാ​സം 24ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.


സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.